Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ആ ചേച്ചിക്ക് എന്തോ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ട്, തീര്‍ച്ച. അച്ചാച്ചൻ ധ്വനി ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയ ശേഷം മാത്രം അവിടം വിട്ടാൽ മതി. ആ ചേച്ചിക്ക് അവിടെ നിൽക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാച്ചൻ ആ ചേച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിട്ട് എന്തെങ്കിലും ജോലി കൊടുക്കണം, താമസ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം ” ജെസ്സി എന്നോട് സീരിയസ്സായി പറഞ്ഞു.
“അവളെ ഇങ്ങോട്ട് കൊണ്ടുവാ മോനെ. നമ്മുടെ വീട്ടില്‍ അവൾ നിന്നോട്ടേ. നീ ഒരു ജോലി മാത്രം അവള്‍ക്ക് കൊടുത്താൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.” അമ്മയും ധൈര്യം തന്നു.
“ഓക്കെ മോളെ. ഓക്കെ മമ്മി. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്.”
അവരോട് കുറേനേരം കൂടി സംസാരിച്ച ശേഷം ഞാൻ വച്ചു.
അടുത്തതായി മിസ്സും ടീച്ചർക്കും വിളിച്ചു. കോളേജിൽ പോകേണ്ട തിരക്കില്‍ ആയിരുന്നത് കൊണ്ട് അല്‍പ്പനേരം മാത്രമാണ് ഞങ്ങൾ സംസാരിച്ചത്. അവരോടും ഞാൻ ധ്വനിയേ കുറിച്ച് സംസാരിച്ചു. അപ്പൊ ജെസ്സിയും അമ്മയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് അവർ രണ്ടുപേരും എന്നോട് പറഞ്ഞത്.
“ശെരിടാ കണ്ണാ, പോകാൻ സമയമായി, വെക്കുവാ.” മിസ്സ് കോൾ കട്ടാക്കി.
അന്നേരം വാതിലിൽ ആരോ മുട്ടിയ ശബ്ദം കേട്ടു. ഞാൻ ചെന്ന് തുറന്നു നോക്കിയപ്പോ എന്നെക്കാളും ഇരുപത് വയസ്സ് കൂടുതലുള്ള ഒരു തമിഴൻ ചേട്ടൻ ഒരു കവറുമായി നില്‍ക്കുന്നത് കണ്ടു. നല്ല മണം കവറില് നിന്ന് വരുന്നുണ്ടായിരുന്നു.
“സാർ ബ്രേക്ക്ഫാസ്റ്റ്.” അയാള്‍ പറഞ്ഞിട്ട് ആ കവർ എന്റെ നേര്‍ക്ക് നീട്ടി. ഞാൻ അത് വാങ്ങി. അപ്പൊ അയാള്‍ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി
💬 Comments
View all comments