Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
“601. ജിനുവിന്റെ തൊട്ടടുത്ത റൂം.”
അതുകേട്ട് മനസ്സിൽ ഞാൻ ചിരിച്ചുപോയി. അപ്പൊ എന്തോ സംസാരിക്കാൻ നേരത്തെ തീരുമാനിച്ച് എല്ലാം കരുതിക്കൂട്ടി തന്നെയാണ് ധ്വനി എനിക്ക് ഈ റൂം തന്നെ തന്നിരിക്കുന്നത്.
“ഓക്കെ, ഞാൻ ഉറപ്പായും വരാം. പിന്നെ എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം, അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട. ഒന്നും വിചാരിച്ച് പേടിക്കേണ്ട, എന്തു സഹായവും ഞാൻ ചെയ്തിരിക്കും.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ ധ്വനി പിന്നെയും സമാധാനം കിട്ടിയത് പോലെ ശ്വാസമെടുത്തു.
“താങ്ക്സ് ജിനു. ഞാൻ എന്റെ റൂമിൽ വന്നതും വിളിക്കാം.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്നും എത്ര ഗുരുതരമായിരിക്കുമെന്നും ഞാൻ ഊഹിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് റെസ്റ്റെടുക്കാൻ റൂമിൽ പോകുമെന്ന് പറഞ്ഞവൾ വെറും ഇരുപത് മിനിറ്റ് ആയപ്പോ തന്നെ എനിക്ക് വിളിച്ചു.
“ഹാ, ധ്വനി റൂമിൽ എത്തിയോ..?” എടുത്തിട്ട് ഞാൻ ചോദിച്ചു.
“എത്തി, ടെൻഷൻ കാരണം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യാനൊന്നും എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ട് വേഗം റൂമിലേക്ക് വന്നു. ജിനു ഇങ്ങോട്ട് വാ.” ഭയങ്കര ടെൻഷനിൽ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ പുറത്തിറങ്ങി എന്റെ റൂം ലോക് ചെയ്തിട്ട് തൊട്ടടുത്ത റൂമിന് മുന്നില്‍ പോയി തട്ടാൻ തുടങ്ങിയപ്പോഴാണ് ഡോറിൽ ഗ്യാപ്പ് കിടക്കുന്നത് കണ്ടത്. പക്ഷേ എന്നിട്ടും ഞാൻ തട്ടി.
“ആഹാ, ഡോർ തുറന്ന് കിടന്നിട്ടും തട്ടുന്ന ഇത്രയും മാന്യനായ മനുഷ്യനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.” അകത്ത് നിന്നും ധ്വനി ചിരിക്കുന്നത് കേട്ടു. അതും ആദ്യമായിട്ട് ടെൻഷൻ ഒന്നും ഇല്ലാതെ യാഥാര്‍ത്ഥമായിട്ടാണ്
💬 Comments
View all comments