0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63K

അതുവരെ അവളുടെ ബെഡ്ഡിൽ ഇരിക്കുകയായിരുന്ന ധ്വനി നടന്നു വന്ന് ഒരു കസേരയില്‍ ഇരുന്നിട്ട് അവള്‍ക്ക് എതിരായി ഇട്ടിരുന്ന അടുത്ത കസേരയില്‍ ചൂണ്ടി എന്നോടും ഇരിക്കാൻ ആംഗ്യം കാണിച്ചു.

ഞാൻ ചെന്ന് ഇരുന്നതും അവള്‍ അസ്വസ്ഥയായി കൈകൾ പതിയെ കൂട്ടി തിരുമ്മി.

പക്ഷേ ഞാൻ കൂളായി പുഞ്ചിരിച്ചു. അതുകണ്ടിട്ട് അവളുടെ മുഖം കുറച്ചൊന്ന് തെളിഞ്ഞു വന്നു. പക്ഷേ എങ്ങനെയാണ് പറഞ്ഞ്‌ തുടങ്ങേണ്ടതെന്ന് അറിയാത്ത പോലെ അവൾ ടെൻഷനായിട്ട് തന്നെ ഇരുന്ന് കൈകൾ തിരുമ്മി.

“ധ്വനി, നീ എനിക്ക് ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.” ഞാൻ അവളോട് സീരിയസ്സായി പറഞ്ഞു.

അപ്പോ അവൾ അന്തംവിട്ടെന്നെ നോക്കി. “എന്ത് ഉപകാരം. അതിന്‌ ഞാൻ ഒന്നും ചെയ്തില്ലല്ലോ..!!”

“ഒന്നും ചെയ്തില്ലെന്നോ..?” വളരെ സീരിയസ്സായി തന്നെ ഞാൻ ചോദിച്ചു.

അവളെന്നെ മിഴിച്ച് നോക്കി ഒന്നും മനസ്സിലാവാതെ ഇരുന്നു.

“കാട്ടില്‍ ചെന്ന് നടത്തുന്ന ശേഖരണം കഴിഞ്ഞ് വന്നാൽ ഞാൻ ആരെയും അങ്ങനെ വിശ്വസിച്ച് എന്റെ വണ്ടിയെ ഏല്‍പ്പിക്കാറില്ല. Pinnedi വന്ന് എടുക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും സർവീസ് സെന്ററിലും ഞാൻ ഇട്ടു കൊടുത്തിട്ട് പോകാറില്ല, കാരണം അത്രമാത്രം വിലപിടിപ്പുള്ള വസ്തുക്കളാണ് എന്റെ വണ്ടിക്കകത്തുണ്ടാവുക. ഇപ്പോഴും അങ്ങനെ തന്നെയാണ്.”

“പക്ഷേ അത്ര മാത്രം വിലപിടിപ്പുള്ള എന്തെങ്കിലും വണ്ടിക്കകത്ത് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയില്ലല്ലോ.” ധ്വനി എന്റെ കണ്ണിലേക്ക് സൂക്ഷിച്ച്‌ നോക്കി കൊണ്ട്‌ പറഞ്ഞു. “വണ്ടിക്കകത്ത് ഒരുപാട്‌ പെട്ടികൾ ഉണ്ടായിരുന്നത് കണ്ടായിരുന്നു — ഗ്ളാസ് കൊണ്ട്‌ കവർ ചെയ്ത പെട്ടികൾ. ആ ഗ്ലാസ്സിൽ ഒരുപാട്‌ സുഷിരങ്ങൾ ഉണ്ടായിരുന്നു… ആ പെട്ടിക്കകത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് ചെടികളൊക്കെ ഉണ്ടായിരുന്നു എന്നത്

💬 Comments

View all comments