0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63K

സത്യം, പക്ഷേ എന്ത് വിലയാണ് അതിനുള്ളത്…!? പിന്നെ വണ്ടിക്കകത്ത് ഒരുപാട്‌ കന്നാസുകളിൽ അല്‍പ്പം കലങ്ങിയ വെള്ളം നിറച്ച് വച്ചിരുന്നതും ഞാൻ കണ്ടു… അതിനും എന്ത് വിലയാണുള്ളത്..!? പിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വേറെയും ഒരുപാട്‌ വസ്തുക്കൾ വണ്ടിക്കകത്ത് ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെ അത്രമാത്രം വിലയുണ്ടോ..!” അവളുടെ അജ്ഞാതയിൽ എല്ലാം നിസ്സാരവൽക്കരിച്ചു കൊണ്ടാണ് ചോദ്യ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് സ്വന്തം ടെൻഷൻ മറന്ന് സംസാരിച്ചത്.

അതൊക്കെ കേട്ട് ശെരിക്കും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. മെഡിക്കൽ കമ്പനികൾക്ക് എന്റെ വണ്ടിക്കത്തുള്ള സാധനങ്ങളുടെ ഉപയോഗം ഞാൻ പറഞ്ഞു കൊടുക്കുകയാണെങ്കിൽ ആ കമ്പനികൾ എല്ലാം തമ്മില്‍ തമ്മില്‍ മത്സരിച്ച് എത്ര കൂടുതലായി വേണമെങ്കിലും ലേലം വിളിച്ച് എന്റെ പക്കലുള്ള സകലതും വാങ്ങിക്കാൻ ശ്രമിക്കുമായിരുന്നു.

പക്ഷേ അതിന്റെയൊക്കെ വില ധ്വനിക്ക് അറിയാത്തത് അവളുടെ കുറ്റമല്ലല്ലോ. അതുകൊണ്ട്‌ ഞാൻ അവളെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

“പിന്നെ നിങ്ങൾ പറഞ്ഞത് പോലെ വണ്ടിക്ക് മുകളിലുള്ള ആ കംപാർട്മെന്റിനെ തൊടാൻ പോലും അവരെ ഞാൻ സമ്മതിച്ചില്ല. അതുപോലെ വണ്ടിക്കത്തുള്ള സാധനങ്ങള്‍ ഒന്നും തന്നെ അവരെ അനക്കാൻ പോലും ഞാൻ സമ്മതിച്ചില്ല.” അവള്‍ അഭിമാനത്തോടെ പറഞ്ഞു.

അപ്പോ ഞാൻ അവള്‍ക്ക് ഫുൾ ക്രെഡിറ്റ് കൊടുക്കുന്നുവെന്ന് അറിയിക്കും പോലെ പുഞ്ചിരിച്ചു.

“എനിക്ക് ധ്വനിയെ അത്രമാത്രം വിശ്വസമുണ്ടായിരുന്നത് കൊണ്ടാണ് എന്റെ വണ്ടിയുടെ താക്കോൽ നിന്റെ കൈയിൽ തന്നത്.” ഞാൻ പിന്നെയും സീരിയസ്സായി പറഞ്ഞു.

“കഴിഞ്ഞ രാത്രിയാണ് നമ്മൾ തമ്മില്‍ ആദ്യമായിട്ട് കണ്ടത്. വെറും അര മണിക്കൂര്‍ മാത്രം എന്നോട് പരിചയമുണ്ടായിരുന്ന എന്നോട് ഇത്രമാത്രം വിശ്വസം

💬 Comments

View all comments