Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
അന്നേരം ഷീന മറ്റൊരു ചെറിയ ടീപ്പോയ് എന്റെ മുന്നില്‍ കൊണ്ടിട്ടിട്ട് അതിലേക്ക് എന്റെ ചായയും അവളുടെ ചായയും കൊണ്ട് വച്ചു.
“പിന്നേ ചേട്ടാ, ഞങ്ങൾ ധ്വനി ചേച്ചിയുടെ മൊബൈലില്‍ ഞങ്ങടെ കല്യാണ വീഡിയോ കേറ്റി കൊടുത്തിട്ടുണ്ട്, ചേട്ടൻ അത് കാണണം, കേട്ടല്ലോ..?” അതും പറഞ്ഞ് അവള്‍ എന്റെ അടുത്ത് വന്ന് എന്നോട് ചേര്‍ന്നിരുന്നിട്ട് എന്റെ കൈയിൽ നിന്നും ചിപ്സും കശുവണ്ടിയും ഓരോന്നായി എടുത്തെടുത്ത് കഴിക്കാൻ തുടങ്ങി.
“തീര്‍ച്ചയായും ഞാൻ നോക്കാം.” അവളോട് ഞാൻ പറഞ്ഞു.
“ജിനു മോനെ, നിങ്ങള്‍ക്ക് രാത്രി എന്ത് ഫുഡ്ഡാണ് വേണ്ടത്..? എന്തും പറഞ്ഞോ അതുതന്നെ ഉണ്ടാക്കാം.” ആന്റി സ്നേഹത്തോടെ പറഞ്ഞു.
“വേണ്ട ആന്റി, ഞങ്ങൾ രാത്രി വരെ നില്‍ക്കുന്നില്ല, ചായ കുടിച്ചിട്ട് ഞങ്ങളിറങ്ങും.”
“ഹേയ് അതൊന്നും പറ്റില്ല, ചേട്ടൻ ഇന്ന് പോകണ്ട..” ഷീന പെട്ടന്ന് എന്റെ കാൽ മുട്ടിൽ പിടിച്ചുകൊണ്ട് മുഖം വീർപ്പിച്ചു.
“അതേ, നിങ്ങൾ ഇന്നിവിടെ നിന്നിട്ട് നാളെ പോയാൽ മതി.” ആന്റി ധ്വനിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“അതേ ജിനുവേട്ടാ, നാളെ പോകാം. ഒരു ദിവസമെങ്കിലും ഇവിടെ നിന്നാൽ എന്താണ് കുഴപ്പം..?” അലൻ പറഞ്ഞു. “പിന്നെ രാത്രി പപ്പ വരുമ്പോ കാണുകയും ചെയ്താലോ.”
“ഇല്ല ആന്റി. ശരിയാവില്ല.” ഞാൻ ധൃതിയില്‍ പറഞ്ഞു. “നാളെ മുതൽ ധ്വനി ജോലിക്ക് കേറുന്ന കാര്യം നിങ്ങളോട് പറഞ്ഞില്ലേ..?”
“അതിനെ കുറിച്ച് ധ്വനി മോള് പറഞ്ഞായിരുന്നു.” ആന്റി തല കുലുക്കി. “പക്ഷേ നിങ്ങൾ ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാൽ ധ്വനി മോൾക്ക് ജോലിയില്‍ കേറാന്‍ പറ്റില്ലേ..?”
“പ്രശ്നം അതല്ല ആന്റി.” ഞാൻ ധൃതിയില്‍ പറഞ്ഞു.
💬 Comments
View all comments