Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
എന്നിട്ട് ധ്വനിയുടെ ജോലി എന്താണെന്ന് ഞാൻ കുറച്ച് ഡീറ്റെയിലായി തന്നെ അവരോട് സംസാരിച്ചു.
“ഓഹ്, ഇപ്പൊ മനസ്സിലായി.” ആന്റി എന്നോട് പറഞ്ഞിട്ട് ധ്വനിയെ നോക്കി, “മോള് അതൊക്കെ നിസാരമായി വിചാരിക്കല്ലെ, ആ സാലറി കൂടുതൽ ഒന്നുമല്ല.”
അപ്പോ ധ്വനി പുഞ്ചിരിച്ചു.
“പക്ഷേ എന്നാലും—” ഷീന അപ്പോഴും പിണങ്ങി തന്നെ ഇരുന്നു.
“എന്റെ ഷീന മോളെ, നൂറുകണക്കിന് വ്യത്യസ്ത പ്രോഡക്റ്റ്സാണ് അവിടെ വീട്ടിലുള്ളത്. അതിനൊക്കെ ലാബൽ ഓടിക്കുന്നത് അത്ര ഈസിയല്ല. രാത്രി മുഴുവനും അതിനായി ചിലവാകുമെന്നണ് തോന്നുന്നത്.”
“അപ്പോ ഇത്രയും വര്‍ഷം ലാബലൊന്നും ഒട്ടിക്കാതെ ജിനുവേട്ടൻ എങ്ങനെയാണ് മാനേജ് ചെയ്തത്..? എല്ലാ നാട്ട് മരുന്നുകളും കാണാന്‍ ഒരുപോലെയല്ലേ ഇരിക്കുന്നത്. ഔഷധങ്ങളും അങ്ങനെ തന്നെയല്ലേ..? അപ്പൊ അതൊക്കെ എങ്ങനെയാണ് തിരിച്ചറിയുക.” അലൻ ജിജ്ഞാസയോടെ ചോദിച്ചു.
“എല്ലാം ഒരുപോലെ ഒന്നുമല്ല. പക്ഷേ പലതും കാണാന്‍ ഒരുപോലെ ആണെന്ന് തോന്നിക്കും. ചിലത് വേര്‍തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. പക്ഷേ എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ലാബൽ നോക്കി എടുക്കേണ്ട അവസ്ഥയും എനിക്കുണ്ടാവില്ല,. . ആരെങ്കിലും അവിടെയുള്ള മരുന്നുകളെ കൂട്ടിക്കുഴച്ച് വച്ചാൽ പോലും ഒറ്റ നോട്ടത്തില്‍ എനിക്ക് വേര്‍തിരിച്ചറിയാനും, കൂട്ടത്തിൽ നിന്നും കറക്റ്റായ മരുന്നുകള്‍ എടുത്തു കൊടുക്കാനും എനിക്ക് കഴിയും. കണ്ണുംപൂട്ടി അതിന്റെ മണം മാത്രം പിടിച്ച് പോലും ഏത് മരുന്നാണ്, എന്തിനുള്ളതാണെന്നും എനിക്ക് നിസ്സാരമായി പറയാൻ കഴിയും. അതുകൊണ്ട് ലാബൽ ഒട്ടിച്ച് വെക്കേണ്ട ആവശ്യവും വന്നില്ല.” പുഞ്ചിരിയോടെ അന്തംവിട്ടിരിക്കുന്ന എല്ലാവരെയും നോക്കി ഞാൻ പറഞ്ഞു. “പക്ഷേ ഇപ്പൊ എല്ലാ ബോക്സിലും അതാത് ലാബലുകൾ ഒട്ടിക്കാൻ പോകുന്നത് ധ്വനിക്ക് വേണ്ടി മാത്രമാണ്.”
“അപ്പോ ആ ജോലിയൊക്കെ കഴിഞ്ഞ് രാവിലെയാണോ
💬 Comments
View all comments