0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.2K

പപ്പയെ വിട്ടിട്ട് തിരിഞ്ഞു നിന്നു, പക്ഷേ പപ്പയോട് ചേര്‍ന്ന് തന്നെ നിന്നു.

“ഇല്ല മമ്മി. ഒരുപാട്‌ കാര്യങ്ങൾ പെന്‍ഡിംഗിൽ കിടപ്പുണ്ട്.” അവർ എല്ലാവരെയും മാറിമാറി നോക്കി പറഞ്ഞു. “നാളെ മുതൽ എന്റെ ബിസി ലൈഫ് പിന്നെയും തുടങ്ങും. അതിനുമുമ്പ് എനിക്ക് നല്ല റെസ്റ്റാണ് വേണ്ടത്. ഈ രാത്രി മുഴുവനും എനിക്ക് റെസ്റ്റ് ആവശ്യമാണ്. നാളെ വൈകി ഉണര്‍ന്നാലും സാരമില്ല, എന്റെ ക്ഷീണം മാറുന്നത്‌ വരെ എനിക്ക് ഉറങ്ങണം. പക്ഷേ ധ്വനി വന്നത് കൊണ്ട്‌ നിങ്ങളാരും ഉറങ്ങാൻ പോണില്ലെന്നറിയാം, അതുകൊണ്ട്‌ ഞാൻ ഇവിടെ നിന്നാൽ തീര്‍ച്ചയായും നിങ്ങളുടെ കൂടെ ചേര്‍ന്ന് ഞാൻ ഉറങ്ങാതെ കഥ പറഞ്ഞിരിക്കും. അതുകൊണ്ട്‌ എനിക്ക് പോണം മമ്മി. പിന്നീട് സമയം കിട്ടുന്നത് പോലെ ഞാൻ ഇങ്ങോട്ട് വരാം, സത്യം.” ഞാൻ തുറന്നടിച്ച് പറഞ്ഞു.

“ഹ്മ്, അവന്‍ പറയുന്നതിലും കാര്യമുണ്ട്.” പപ്പ എന്നെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചു.

അമ്മ എന്നെ തുറിച്ചുനോക്കി. ജെസ്സി മുഖം വീർപ്പിച്ചു. ധ്വനി അസ്വസ്ഥതയോടെ എന്നെ നോക്കി നിന്നു.

“ജെസ്സി മോളെ, അവന്റെ ഇവിടത്തെ നോര്‍മല്‍ ലൈഫ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ, അറിയാലോ, അവന് അധികം റെസ്റ്റൊന്നും കിട്ടില്ല. രാത്രി പതിനൊന്ന് കഴിഞ്ഞ് ഉറക്കം, രാവിലെ നാല്‌ മണിക്ക് മുന്നേ അവന്‍ ഉണരുകയും ചെയ്യും. അതുകൊണ്ട്‌ അവന്‍ പോട്ടെ, പോയി നല്ലത് പോലെ ഉറങ്ങട്ടെ, അതല്ലേ നല്ലത്..?” പപ്പ പറഞ്ഞിട്ട് അമ്മയേയും ജെസ്സിയേയും നോക്കി.

“ജിനു ഉടനെ പോകുന്നത് എനിക്കും ഇഷ്ട്ടമല്ല, പക്ഷേ പപ്പ പറയുന്നതാണ് ശെരി.” ധ്വനി പപ്പയെ സപ്പോര്‍ട്ട് ചെയ്തു.

അപ്പൊ എല്ലാവരും ധ്വനിയെ നോക്കി. ധ്വനി തുടർന്നു.

💬 Comments

View all comments