Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
“ജിനു ആഴ്ചകളോളം കാട്ടിലൊക്കെ അലഞ്ഞ് തിരിഞ്ഞ് എന്റെ ലോഡ്ജിലാണ് വന്നത്. അവിടെ കുറച് റെസ്റ്റ് മാത്രമാണ് അവന് കിട്ടിയത്. പിന്നെ എന്റെ പ്രശ്നങ്ങൾ, അതുകഴിഞ്ഞ് ഞങ്ങളുടെ യാത്ര.. എല്ലാം കൊണ്ടും അവന്‍ ശെരിക്കും ഉറങ്ങിയിട്ടില്ല, ശെരിക്കും റെസ്റ്റ് പോലും അവന്‍ എടുത്തില്ല. എത്ര മണിക്കൂറുകളാണ് തുടര്‍ച്ചയായി വണ്ടി ഓടിച്ചത്. അതുകൊണ്ട് അവന്‍ പോട്ടെ ജെസ്സി.”
ധ്വനി അങ്ങനെയൊക്കെ പറഞ്ഞപ്പോ ജെസ്സി എന്നെ കൂടുതൽ മുറുക്കി പിടിച്ചുകൊണ്ട് തല ഉയർത്തി അലിവോടെ നോക്കി. “സോറി അച്ചാച്ചാ, ഞാൻ അതൊന്നും ചിന്തിച്ചില്ലായിരുന്നു. അച്ചാച്ചൻ പൊയ്ക്കോ.” അതും പറഞ്ഞ് അവളെന്നെ വിട്ടു. “പക്ഷേ സമയം കിട്ടിയതും ഇങ്ങോട്ട് വരണം. കൂടാതെ ധ്വനി ചേച്ചിയുടെ അഡ്മിഷൻ കാര്യം ശെരിയാക്കണ്ടേ..?”
“വേണ്ട, എന്റെ മോന്‍ ബുദ്ധിമുട്ടേണ്ട, ധ്വനി മോളുടെ കാര്യം അമ്മ നോക്കി ചെയ്തോളാം.” പെട്ടന്ന് അമ്മ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു.
“ഹാ, ഇക്കാര്യം ഞാൻ പറയാൻ മറന്നുപോയി. ധ്വനിയുടെ കാര്യം ഞാൻ ഓൾറെഡി ശെരിയാക്കി വച്ചിട്ടുണ്ട് മമ്മി.”
“ആണോ, എവിടെ..?” അമ്മ ചോദിച്ചു.
“ഞാൻ പഠിച്ചില്ലേ, ബെഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറപ്പി, അവിടെ തന്നെയാ ഞാൻ വിളിച്ച് സംസാരിച്ച് റെഡിയാക്കിയത്.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ അമ്മയോട് പറഞ്ഞിട്ട് ധ്വനിയെ നോക്കി.
“ഓഹ്, എപ്പോഴാ നീ അതൊക്കെ സംസാരിച്ചത്. അതൊന്നും നീ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ..!” ആശ്ചര്യത്തോടെ അവൾ കണ്ണുകൾ ചുരുക്കി എന്നെ നോക്കി നിന്നു.
“നി വണ്ടിയില്‍ ഉറങ്ങി കിടന്നപ്പോഴാ ഞാൻ അറേഞ്ച് ചെയ്തത്, പക്ഷേ നിന്നോട് പറയാന്‍ വിട്ടുപോയി.” ഞാൻ അവളോട് പറഞ്ഞു. “പിന്നേ, അഡ്മിഷൻ എടുക്കുകയും ഡൊണേഷൻ കെട്ടുകയും
💬 Comments
View all comments