0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.6K

“ശെരി, നിന്റെ പേരില്‍ അക്കൗണ്ട് ഇല്ലെന്നല്ലേ മുമ്പ്‌ നീ പറഞ്ഞത്. അതുകൊണ്ട്‌ നാളെ തന്നെ നീ അമ്മേയും കൂട്ടി ബാങ്കിൽ പോയി പുതിയ അക്കൗ—”

“അക്കൗണ്ടൊക്കെ എടുത്ത് കഴിഞ്ഞു, ജിനു.”

“ഏഹ്.. എപ്പോ..?” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇന്ന്‌ രാവിലെ.”

“ഓ…!”

“രാവിലെ 8 മണിക്ക് പപ്പ എന്നെ കൂട്ടിക്കൊണ്ടു പോയത് ആദ്യം ഷോ റൂമിലേക്കായിരുന്നു.”

“പപ്പ ജോലി ചെയുന്ന ബാങ്കിനടുത്തുള്ള ആ ഷോ റൂമായിരിക്കും, അല്ലേ..?”

“മ്മ്. അത് തന്നെ. പപ്പയ്ക്ക് നല്ല പരിചയമുള്ള ആളാണ് അതിന്റെ ഓണർ. അതുകൊണ്ട്‌ പപ്പ വെളുപ്പിന് തന്നെ പുള്ളിക്ക് കോൾ ചെയ്തു പറഞ്ഞിരുന്നത് കൊണ്ട്‌ 9:30 ന്  തുറക്കാറുള്ള ഷോ റൂം 8 മണിക്കേ തുറന്നെന്നാ ആ പുള്ളി പറഞ്ഞെ. എനിക്ക് ഇഷ്ടപ്പെട്ട സ്ക്കൂട്ടി ഞാൻ സെലക്റ്റ് ചെയ്തതും, വളരെ വേഗത്തിൽ തന്നെ അവർ റെജിസ്റ്റേഷൻ പ്രോസസ്സ് തുടങ്ങി വച്ചു. പത്ത് മണിക്ക് എല്ലാം കഴിഞ്ഞിരുന്നു. നാല്‌ ദിവസത്തിൽ നമ്പർ പ്ലേറ്റും ഇന്‍ഷൂറന്‍സും ബൂക്കുമൊക്കെ കിട്ടുമെന്നാ പറഞ്ഞത്.

“അതുകഴിഞ്ഞ്‌, തൊട്ടടുത്തു തന്നെ പപ്പ മാനേജറായി ജോലി ചെയുന്ന ബാങ്കിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. എന്നെ പപ്പയുടെ ഓഫീസിൽ തന്നെ ഇരുത്തി പപ്പ തന്നെ ഫോമൊക്കെ ഫില്‍ ചെയ്ത് എനിക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് പാസ് ബുക്കും തന്നു. എന്നിട്ട് ആ പ്രൂഫ് ഉപയോഗിച്ച് തന്നെ പപ്പ എന്റെ ആധാറിലെ അഡ്രസ്സും ഇവിടത്തേക്ക് മാറ്റി. എല്ലാം കഴിഞ്ഞ് എനിക്ക് വീട്ടിലേക്കുള്ള വഴിയൊക്കെ കാണിച്ചു തരാനായി പപ്പ കാറിൽ വഴി നയിക്കുകയും ഞാൻ വഴിയൊക്കെ നോക്കി മനസ്സിലാക്കി കൊണ്ട്‌ സ്കൂട്ടിയിൽ പുറകെ

💬 Comments

View all comments