Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
മുറുക്കി.
“എടി മോളെ, കൂടുതൽ പൊക്കല്ലേ, ഞാൻ വീഴുവേ.” ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ വിരൽ കൊണ്ട് പതിയെ ഒരു കുത്ത് കൊടുത്തു. എന്നിട്ട് അലനേ നോക്കി ഞാൻ പറഞ്ഞു, “ഞാൻ ഒരു വൈദ്യനല്ലേ അലാ, ചില ലക്ഷണങ്ങളൊക്കെ കാണുമ്പോ തന്നെ എനിക്ക് മനസ്സിലാവും.”
“എന്നാലും…!”
“എന്റെ ഇച്ചായാ,” ഷീന എളിയിൽ കൈ കൊടുത്തുകൊണ്ട് അവളുടെ ഭർത്താവിനെ നോക്കി. “ജിനു ചേട്ടൻ കുട്ടിക്കാലം തൊട്ടേ പലതും പഠിക്കാൻ തുടങ്ങിയതാണ്. അതൊക്കെ നിങ്ങള്‍ക്കും അറിയില്ലേ..? പണ്ട് വീട്ടിലെ കുഞ്ഞ് ലാബില്‍ നടത്തുന്ന ഓരോ പരീക്ഷണങ്ങള്‍ കാണുമ്പോ വലിയ സയന്റിസ്റ്റ് ആണെന്ന് പോലും എനിക്കും ജെസ്സിക്കും തോന്നിയിട്ടുണ്ട്. ചേട്ടന്റെ ഈ കഴിവുകൾ പെട്ടന്ന് മുളച്ച് വന്നതല്ല, വര്‍ഷങ്ങളായി പഠിച്ചും പരീക്ഷിച്ചും നേടിയ കഴിവുകളാണ് ഇതൊക്കെ.”
“ഓക്കെ, ഓക്കെ, ചൂടാവല്ലെ ഷീനേ. ഞാനും സമ്മതിച്ചു. അതൊക്കെ എനിക്കും അറിയാം. പക്ഷേ ഞാൻ നിന്നെപ്പോലെ അതൊക്കെ നേരിട്ട് കണ്ടിട്ടില്ലല്ലോ..! ഇപ്പൊ ആദ്യമായിട്ട് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോ ആശ്ചര്യം തോന്നില്ലേ..?”
“മതി, അതൊക്കെ രണ്ടുപേരും വിട്ടുകള.” ഞാൻ ആ നവദമ്പതികളോട് പറഞ്ഞിട്ട് ആന്റിയെ നോക്കി.
“ആന്റി എവിടെയാ വീണത്, എങ്ങനെയാ വീണത്..?” ഞാൻ ചോദിച്ചു.
“ആ കഥ ഞാൻ പറയാം ജിനുവേട്ടാ.” പെട്ടന്ന് അലൻ ചാടിക്കേറി ചിരിച്ചുകൊണ്ട് പറഞ്ഞു. “മമ്മി വീണിട്ട് ഇന്നേക്ക് 6 ദിവസമായി. കിച്ചനിൽ വച്ചാണ് മമ്മി വീണത്. പുതിയ എണ്ണ കവറിനെ പൊട്ടിക്കാനായി ആരെങ്കിലും കവറിന്റെ നടുക്ക് പിടിക്കുമോ ചേട്ടാ..? പക്ഷേ മമ്മി പിടിച്ചു, അതും മൈക്ക് പിടിക്കുന്നത് പോലെ..! എന്നിട്ട് കത്രിക ഉപയോഗിച്ച് അതിന്റെ ഒരു മൂലയില്‍
💬 Comments
View all comments