Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
എന്റെ ചെകിട്ടത്തടിച്ച പോലെ ഞാൻ തറച്ചു നില്‍ക്കുകയാണ് ചെയ്തത്.
ധ്വനി ഒന്നും മിണ്ടാതെ ഇവിടെ നടക്കുന്നത് മുഴുവനും വിഷമത്തോടെ നോക്കി നിന്നു. എന്റെ ആ നില്‍പ്പ് കണ്ടിട്ട് ആന്റിക്ക് പോലും അലിവുതോന്നി പോയി.
“ശെരി, ശെരി. കഴിഞ്ഞത് കഴിഞ്ഞു.” ഒടുവില്‍ ആന്റി എന്നോട് കനിഞ്ഞു. “എല്ലാവരും വാ, ഫുഡ്ഡൊക്കെ തീന്‍ മേശയിൽ എടുത്ത് വച്ചിട്ടുണ്ട്. ആദ്യം നമുക്ക് കഴിക്കാം, അതുകഴിഞ്ഞ് ജിനു മോന്‍ എന്റെ ഈ പ്രശ്നങ്ങൾ നോക്കിയാൽ മതി.” അത്രയും പറഞ്ഞിട്ട് ആന്റി ധ്വനിയുടെ തോളിൽ കൈയിട്ട് ധ്വനിയെ ഒപ്പം നടത്തി കൊണ്ടുപോയി. അവളോട് ആന്റി എന്തൊക്കെയോ സംസാരിക്കുന്നുമുണ്ടായിരുന്നു. അവളും എന്തൊക്കെയോ മറുപടി പറഞ്ഞുകൊണ്ട് ആന്റിക്കൊപ്പം നടന്നു.
അലനും അവന്റെ അമ്മയുടെ പിന്നാലെ പോകാനായി തിരിഞ്ഞു.
“സോറി ചേട്ടാ, സങ്കടം കൊണ്ടാണ് അത്രയും ഞാൻ പറഞ്ഞത്. പക്ഷേ ഇനിയും ഇതുപോലെ കാണിച്ചാൽ ഇതിലും കൂടുതൽ ഞാൻ ചേട്ടനോട് പറയും.” ഷീന അത്രയും പറഞ്ഞിട്ട് എന്റെ മുന്നില്‍ നിന്നും എന്റെ സൈഡിലേക്ക് വന്നു.
ഷീന എന്റെ കൈ എടുത്ത് അവളുടെ തോളിൽ ഇട്ടിട്ട് അവളുടെ ഒരു കൈ കൊണ്ട് എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. “വാ ചേട്ടാ, അകത്ത് പോകാം.”
“എടി മോളെ, നീ എന്റെ അനിയത്തി തന്നെയാണ്. അതേ പഴയ സ്നേഹം തന്നെയാണ് എനിക്ക് ഇപ്പോഴും നിന്നോടുള്ളത്, ഇനി എപ്പോഴും ഉണ്ടാവുകയും ചെയ്യും. പക്ഷേ നിന്റെ കല്യാണം കഴിഞ്ഞു. ഞാൻ നിന്റെ തോളത്ത് കൈയിടുന്നതും, എന്നെ നി കെട്ടിപ്പിടിക്കുന്നതും, ഉമ്മ തരുന്നതും, എന്നോട് നി കൂടുതൽ സ്നേഹം കാണിക്കുന്നതും, എന്നോട് നി കാണിക്കുന്ന കുട്ടിത്തവും ഒക്കെ അലന്
💬 Comments
View all comments