Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
അതൊക്കെ പാഴായി പോകും. അതിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് ലാബില്‍ നിന്നും എനിക്ക് കോൾ ചെയ്തത്.”
“ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അച്ചാച്ചൻ തന്നെ നേരിട്ട് ചെന്ന് ആ സീക്രട്ട് ചേരുവകള്‍ സ്വയം തയ്യാറാക്കി ചേര്‍ക്കുകയല്ലേ ചെയ്യാറ്..? ഇപ്പൊ എന്തോ ചെയ്യും..?” ജെസ്സി പെട്ടന്ന് ടെൻഷനായി. “ഞങ്ങളെ വിട്ടിട്ട് അച്ചാച്ചൻ പോയാലൊന്നും ശെരിയാവില്ല.” ഞാൻ പോകരുതെന്ന് വാശി പിടിക്കുംപോലെ ജെസ്സി ചുണ്ടുകൾ കോട്ടി പിണക്കത്തിൽ ചിണുങ്ങി.
“ജിനു ഇവിടെ ഉണ്ടെങ്കിൽ എല്ലാം സ്മൂത്തായി നടക്കും എന്നത് ശെരിയാണ്.” സവിത ആന്റിയും എന്നെ നോക്കി അഭിപ്രായപ്പെട്ടു. “പക്ഷേ 40 മണിക്കൂറിനകം നിന്റെ സീക്രട്ട് ചേരുവകള്‍ ഉണ്ടാക്കി ചേര്‍ത്തില്ലെങ്കിൽ ആ ഉല്‍പ്പന്നങ്ങളൊക്കെ പാഴായി പോകുമെന്നല്ലേ പറഞ്ഞത്, അതുകൊണ്ട് നീ പൊയ്ക്കോ, ഇവിടത്തെ കാര്യങ്ങൾ ഞാനും ഷെഹിയും മാനേജ് ചെയ്തോളാം.”
“ചേച്ചി പറഞ്ഞതാണ് ശെരി, ഇവിടത്തെ കാര്യങ്ങൾ കാരണം ജിനു ആ ഉത്പന്നങ്ങളെ പാഴാക്കി കളയരുത്. ഒരുപാട് അപൂര്‍വമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിന്റെ ലാബില്‍ പരീക്ഷണങ്ങൾ നടത്തി പല അപൂര്‍വ ഉല്‍പ്പന്നങ്ങളെ നീ തയ്യാറാക്കുന്നതെന്ന് ജെസ്സി മുമ്പ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ജിനു പൊയ്ക്കോ, ഇവിടത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.” ഷെഹിന ആന്റിയും സപ്പോര്‍ട്ട് ചെയ്തു.
ഉടനെ ജെസ്സി പിണക്കം മാറ്റി നെടുവീർപ്പോടെ പറഞ്ഞു. “സോറി അച്ചാച്ചാ, ഞാൻ ഞങ്ങളുടെ കാര്യം മാത്രമാണ് ചിന്തിച്ചത്. അച്ചാച്ചൻ പൊയ്ക്കോ.”
“ഓഹ്, അതൊന്നും വിചാരിച്ച് നിങ്ങളാരും ടെൻഷനാവണ്ട. ഈ പത്ത് ദിവസവും ഞാൻ ജെസ്സിയുടെ കൂടെ ഡെല്‍ഹിയില്‍ തന്നെ ഉണ്ടാവുമെന്ന് അവളോട് ഞാൻ പ്രോമിസ് ചെയ്തതാണ്. ആ പ്രോമിസ് ഞാൻ ബ്രേക്ക് ചെയ്യില്ല. അതുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാൽ
💬 Comments
View all comments