Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
അതിനെ നിയന്ത്രിക്കാനുള്ള ചില മുന്‍കരുതലുകളൊക്കെ ഞാൻ നേരത്തെ തന്നെ ചെയ്ത് വച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.”
“എങ്ങനെയുള്ള മുന്‍കരുതലുകൾ..?” ജെസ്സി ആകാംഷയോടെ ചോദിച്ചു.
“എന്റെ ലാബില്‍ തയ്യാറാക്കുന്ന ഒരുപാട് ഉല്‍പ്പന്നങ്ങളിൽ എന്റെ സീക്രട്ട് ചേരുവ ചേർത്താൽ മാത്രമേ അത് കംപ്ലീറ്റാവുകയുള്ളു. പിന്നെ, എന്റെ സീക്രട്ട് ചേരുവകൾ ചേര്‍ക്കാന്‍ ഓരോ ഉല്‍പ്പന്നങ്ങൾക്കും വ്യത്യസ്ഥ സമയ പരിധികളാണ്. ഉദാഹരണത്തിന് ഒരു ഉല്‍പ്പന്നത്തിൽ 10 മണിക്കൂറിനകം എന്റെ ആ ചേരുവ ചേര്‍ത്തിരിക്കണമെങ്കിൽ മറ്റൊരു ഉല്‍പ്പന്നത്തിൽ 24 മണിക്കൂറിനകം ചേര്‍ത്തിരിക്കണം. ചിലതിൽ മൂന്ന് ദിവസത്തിനകം വേണം. പക്ഷേ ചില സാഹചര്യങ്ങളിൽ എനിക്ക് ആ സമയപരിധിക്കുള്ളിൽ എത്താൻ കഴിയില്ല. അപ്പൊ ആ ഉത്പന്നം വേസ്റ്റായി മാറും. അതുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി ഞാൻ ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് ഇരുപത് ദിവസത്തിന് മുമ്പ് ഒരു പരീക്ഷണം വിജയിച്ചു. ആ പരീക്ഷണത്തിൽ നിന്ന് പുതിയൊരു ദ്രാവകൗഷധം എനിക്ക് തയ്യാറാക്കാന്‍ കഴിഞ്ഞു. ആ ദ്രാവകൗഷധം ഉണ്ടാക്കുന്ന ഫോര്‍മുല എന്റെ എല്ലാ ലാബുകളിലും ഞാൻ നേരത്തെതന്നെ കൊടുത്തിട്ടുണ്ട്. എന്റെ എല്ലാ ലാബിലും ആ ദ്രാവകൗഷധം ഉണ്ടാക്കി സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. പക്ഷേ ഓരോ ഉല്‍പ്പന്നങ്ങളിലും എത്രയളവ് ദ്രാവകൗഷധം ചേര്‍ക്കണം, എങ്ങനെ ചേര്‍ക്കണം, ആ ദ്രാവകൗഷധത്തിന്റെ കൂടെ വേറെ എന്തൊക്കെ ഔഷധങ്ങള്‍ ചേര്‍ക്കണം എന്നുള്ള രഹസ്യമൊക്കെ ഞാൻ ആരോടും ഷെയർ ചെയ്തിട്ടില്ല.”
“അത് കലക്കി. പ്രധാന കാര്യങ്ങളെ ലാബില്‍ ആരോടും പറയാതെ രഹസ്യമായി തന്നെ വച്ചിരിക്കുന്നു, അല്ലേ..!?” ഹസ്ന പൊട്ടിച്ചിരിച്ചു.
“ചേട്ടൻ പുതുതായി കണ്ടുപിടിച്ച ദ്രാവകൗഷധം എന്താണ് ചെയ്യുക..?” റിഥി പഴയ ആ ഉത്സാഹത്തോടെ ചോദിച്ചു. അവളുടെ ആ പിണക്കമൊക്കെ പൂര്‍ണമായി മാറിയെന്ന്
💬 Comments
View all comments