0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 469K

മുന്‍കൂട്ടിയേ ഞങ്ങൾ അറിയിച്ചത്. സത്യത്തിൽ കൂടുതൽ സംസാരിക്കാനും നിങ്ങളോട് ഓരോന്ന് എക്സ്പ്ലെയിൻ ചെയ്യാനുള്ള ശക്തി പോലും ഞങ്ങൾക്കില്ല, ആ മാനസികാവസ്ഥയിലുമല്ല ഞങ്ങളിപ്പോ. അതുകൊണ്ട്‌ ഈ എക്സിബിഷൻ കഴിയുന്നത് വരെ ഞങ്ങളോട് ഒന്നും ചോദിക്കല്ലേ, പ്ലീസ്.” റിഥി കെഞ്ചി.

“ഓക്കെ, ഓക്കെ. ഇനി നങ്ങളൊന്നും ചോദിക്കില്ല. നിങ്ങളോട് അനാവശ്യമായി സംസാരിക്കാനും വരില്ല, പോരെ..?” സവിത ആന്റി വിഷമത്തോടെ റിഥിയും, ഹസ്നയും, ജെസ്സിയേയും നോക്കി പറഞ്ഞു.

അപ്പോ ഞാൻ റിയർവ്യു മിററിലൂടെ ജെസ്സിയെ നോക്കി. വെറുതേയല്ല കഴിഞ്ഞ മൂന്ന്‌ ദിവസവും അവൾ രാത്രി സമയം എന്റെ റൂമിൽ വന്ന് എന്നെ കെട്ടിപിടിച്ചു കിടന്നാലും എന്നോട് ഒരക്ഷരം മിണ്ടാത്തത്. അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. കണ്ണില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞതും കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് നല്ലപോലെ സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട്‌ ക്ഷമ ചോദിക്കുന്ന പോലെ അവൾ നോക്കി പുഞ്ചിരിച്ചു. ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്ന് പറയും പോലെ ഞാനും പുഞ്ചിരിച്ചു. അതോടെ അവളുടെ കണ്ണില്‍ ഉണ്ടായിരുന്ന വിഷമം മാറി.

“പാവം പിള്ളേര്, ഉച്ചക്ക് അവിടെ കാന്റീനിൽ അത്ര നല്ല ഭക്ഷണം കിട്ടുന്നില്ല എന്നല്ലേ പറഞ്ഞത്..? അപ്പൊ ഇന്നു രാത്രി നമുക്ക് കിടിലൻ ബിരിയാണി ഉണ്ടാക്കിയാലോ.?” ഫ്രെഷ് ഇറച്ചിയും പച്ചക്കറികളും മീനും വില്‍ക്കുന്ന മാര്‍ക്കറ്റിന് അടുത്തെത്തിയപ്പൊ വണ്ടി സ്ലോ ചെയ്തിട്ട് ഞാൻ അഭിപ്രായം പറഞ്ഞു.

“വാവ്, താങ്ക്സ് ജിനുവേട്ടാ. രാത്രി എനിക്ക് ചിക്കൻ ബിരിയാണി തന്നെ വേണം.” റിഥി ഉത്സാഹത്തോടെ ചിരിച്ചു.

“എനിക്കും ചിക്കൻ ബിരിയാണി വേണം. കൂടാതെ എനിക്ക് ബീഫ് പൊരിച്ച് വരട്ടിയതും വേണം.” ഹസ്ന സീറ്റിലിരുന്ന് തുള്ളിച്ചാടി

💬 Comments

View all comments