Chapter Title : മൗനങ്ങൾ പാടുമ്പോൾ [ഗാബോ]
ഇയാളെന്തിനാ ചിരിക്കുന്നേ? എപ്പക്കണ്ടാലും വല്ല്യ പോസാണല്ലോ! അവൾ കെറുവിച്ചു.
ശ്ശെടാ...എടീ സാറേ..ഞാൻ നിന്നെ മുന്നേ കണ്ടിട്ടുപോലുമില്ല. പിന്നെങ്ങനാ? അവൻ അവളുടെ മിനുത്ത മുടിയും, കൊച്ചുകമ്മലണിഞ്ഞ ശംഖുപോലെയുള്ള കാതും നോക്കിപ്പറഞ്ഞു.
പെട്ടെന്ന് ആ വലിയ മുനയുള്ള കണ്ണുകൾ അവന്റെ നേർക്കു തിരിഞ്ഞു. അവൾക്കുള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. അവന്റെ വെളുത്തു ചുവന്ന ആണത്തമുള്ള മുഖത്തു വളരുന്ന സമൃദ്ധമായ താടിയിൽ തഴുകാൻ... ഉള്ളിലേക്ക് കയറി കോതിമിനുക്കാൻ അവളുടെ വിരലുകൾ തരിച്ചു. അവന്റെ നെഞ്ചിൽ നിന്നുമുയരുന്ന മണം അവളെ മയക്കിത്തുടങ്ങി. വിടർന്ന ചന്തികളിൽ അവന്റെ മുട്ടും ഉറച്ച തുടയുടെ പേശികളും സൈക്കിൾ ചവിട്ടുമ്പോൾ ഉരയുന്നത് അവളെ കോരിത്തരിപ്പിച്ചു.
ഞാനും ഇയാൾടെ കോളേജിലാ. ഫസ്റ്റിയർ ബീഎസ്സ്സി. പ്രസംഗിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. നമ്മളു പാവങ്ങളെയൊന്നും ഗൗനിക്കത്തില്ലല്ലോ. പാർട്ടീലെ സുന്ദരിക്കോതമാരൊണ്ടല്ലോ! അവളുതന്നെ അറിയാതെ പരിഭവങ്ങളുടെ ചാക്കുകെട്ടഴിച്ചുപോയി.
കേശവൻ ചിരിച്ചുപോയി.
ഇയാളെന്തിനാ ചിരിക്കുന്നേ? അവളു പിന്നേം കെറുവിച്ചു.
കേശവൻ സൈക്കിളു നിർത്തി വശത്തുള്ള കലുങ്കിൽ കാലുകുത്തി. ചിരിക്കാതെന്തു ചെയ്യും! പ്രസ്ഥാനത്തിലുള്ളവരോട് , ആണായാലും പെണ്ണായാലും ഒരേ മനോഭാവമാണ്, സഖാക്കളായി! അല്ലാതെ നീ പറയണപോലെ.. അവൻ മുഴുമിച്ചില്ല.
ഞാനൊന്നും പറഞ്ഞില്ലേ! അല്ലേലിപ്പം നമ്മളാരാ! അവളിത്തിരി സങ്കടപ്പെട്ടു.
നീയോ! നീയൊരു ഭയങ്കരിയല്ലേടീ! വല്ല്യ കള്ള സങ്കടമൊന്നും വേണ്ട! പോരാത്തേന് മുടിഞ്ഞ കനവും. കണ്ടാപ്പറയുമോ! അതൊട്ടില്ലതാനും! അവൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടിത്തുടങ്ങി.
കനമൊണ്ടേ കണക്കായിപ്പോയി. ദേ അമ്മ പറഞ്ഞത് കേട്ടല്ലോ! എന്നെ വീട്ടീ വിട്ടേച്ച് പോയാമതി ഇയാള്. അവൾ സ്വരം കടുപ്പിച്ചു.
അവനുറക്കെച്ചിരിച്ചു. എന്റെ പേര് കേശവൻ. "ഇയാൾ" എന്നല്ല. പിന്നെ സാറ. ഉം. എന്റെയൊരിതു വെച്ച് ഇതിനെ കെട്ടുന്നവന് കുരിശു ഫ്രീ!
അങ്ങനിപ്പം
💬 Comments
View all comments