Chapter Title : മൗനങ്ങൾ പാടുമ്പോൾ [ഗാബോ]
കവിടിയൊന്നും നെരത്തണ്ട ഇയാ..അല്ല കേശവൻ. അല്ലേ വേണ്ട മൂത്തതല്ലേ! കേശവേട്ടൻ! അവൾ മന്ദഹസിച്ചു.
കേശവന് ഉള്ളിലെന്തോ അതുവരെ അനുഭവിക്കാത്ത ഏതോ വികാരം അലയടിക്കുന്നപോലെ തോന്നി. ഈ കാന്താരിയേം കൊണ്ട് ലോകത്തിന്റെ അറ്റംവരെ സൈക്കിൾ ചവിട്ടിയാലോ!
ദേ വീടെത്തി. ഏതോ ഇത്തിരി മധുരം കലർന്ന ചിന്തകളിൽ മുഴുകിയിരുന്ന കേശവൻ സഖാവിന്റെ ബോധത്തിലേക്ക് അവളുടെ വാക്കുകൾ വന്നുവീണു.
വെളിയിൽത്തന്നെ മാത്യൂസാറുണ്ടായിരുന്നു. നരച്ച മുടിയും താടിയും. കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലായിരുന്നു.
ദേ സാറേ ഈ മൊതലിനെയങ്ങേൽപ്പിക്കുവാ. അവൻ പറഞ്ഞു.
ആ, കേശവനോ! നിന്നെക്കണ്ടിട്ട് കൊറേ നാളായല്ലോടാ. ഇവളെയെവിടുന്നു കിട്ടി? അവടമ്മ അകത്ത് വെഷമിച്ചിരിപ്പാണ്. സാറ് അവനേം, അമ്മയേം പഠിപ്പിച്ചിട്ടുണ്ട്.
മഴയത്തൂന്നമ്മയ്ക്ക് കിട്ടീതാ സാറേ. നനഞ്ഞ. എലിയെപ്പോലാരുന്ന്. ഇപ്പം വല്ല്യ സിംഹിയായി! കേശവൻ സാറയെ നോക്കി ചിരിച്ചു.
അവളുടെ മുഖം ചുവന്നു. പോടാ! കേശവനെ നോക്കി കൊഞ്ഞനം കാട്ടീട്ടവളകത്തോട്ടോടി.
എടീ! പിടിക്കാനാഞ്ഞ സാറിനേം വെട്ടിച്ച് അവളകത്തേക്കോടി. വെളിയിലേക്കു വന്ന അമ്മയും മോളും കൂടി കൂട്ടിയിടിച്ച് അവടെയൊരു കൺഫ്യൂഷൻ.
എന്നാടീ ഇത്! അമ്മ ഒച്ചയിട്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവരുടെ കഴുത്തിൽ തൂങ്ങി.
അതോ... അതിവിടെയൊരുത്തൻ അമ്മേടെ മോളെ ദേഷ്യം പിടിപ്പിച്ചു അതാ...
അപ്പോ സൂസിച്ചേച്ചീടെ മോളാന്നോ ഈ കുരിപ്പ്? കേശവൻ സാറിനോടു ചോദിച്ചു.
അല്ലെടാ അവടെ മൂത്തത് മേരീടെയാ. ആ നിനക്കിവനെ മനസ്സിലായോടീ? സാറയുടെയൊപ്പം വരാന്തയിലേക്ക് വന്ന മേരിയോട് സാറു ചോദിച്ചു.
സൈക്കിളിലിരുന്ന ചുവപ്പുകലർന്ന വെളുത്ത നിറമുള്ള താടിക്കാരൻ ചെറുപ്പക്കാരനെ മേരി കൗതുകത്തോടെ നോക്കി.
ഇല്ലല്ലോ അപ്പാ. ആരാ? അവൾ ചോദിച്ചു.
എടീ ഇവൻ നിന്റെ പഴയ കൂട്ടുകാരി ദേവകീടെ ഒറ്റ മോനാണെടീ. സാറു
💬 Comments
View all comments