Chapter Title : മൗനരാഗം 2 [sahyan]
രണ്ടു കൈയും നിവർത്തി കെടന്നു..
ദീപുന്റെ മുറിയിൽ നിന്നും ഉള്ള പാട്ടിന്റെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ല.........
ബീറ്റിൽസിന്റെ "ഹേയ് ജൂഡ്" അവിടെ പ്ലേ ചെയുന്നുണ്ട്... അതും കേട്ട് കുറച്ച്നേരം കിടന്നപ്പോഴേക്കും ഞാൻ ഉറങ്ങിപോയിരുന്നു.....
ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോഴാ ഞാൻ എഴുന്നേൽക്കുന്നെ... ആരാപ്പോ.... നാശം നല്ല സുഖായിട്ട് ഉറങ്ങായിരുന്നു.. എന്ന് പിറുപിറുത്തു ഫോൺ എടുത്തു നോക്കുമ്പോള്‍ വേറെ ആരുമല്ല
മൈ ബെസ്റ്റി.. എന്ന പേരും പിന്നെ ആ ജന്തുന്റെ ഫോട്ടോയും.....
ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോ തന്നെ ചീത്ത... എപ്പോ എത്തി..?എത്തുമ്പോ വിളിക്കാമെന്നു പറഞ്ഞതല്ലെ,,,, ഫോൺ എടുക്കാൻ എന്തെ വൈകിയേ,,,, ഫുഡ് കഴിച്ചോ,,,?? അങ്ങനെ ഒറ്റശ്വാസത്തിൽ നൂറുചോദ്യം....
ഉറക്കത്തിൽ നിന്ന് എടുത്ത കാരണം ഞാൻ കുറച്ചു നേരം റിലേ കട്ട് ആയി നില്കായിരുന്നു...ഞാൻ ഒന്നും മിണ്ടാത്തകാരണം അവൾ വീണ്ടും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു ഹലോ ഇ സാധനം മിണ്ടുന്നില്ലലോ...??
ചത്തോ നീ....,?? അങ്ങനൊക്കെ...
"ചത്തിട്ടില്ലെടി പിശാശേ.. ഞാൻ ഉറങ്ങായിരിന്നു... അതാ.... ആ.. ന്താ.. വിളിച്ചേ…" ????
"ഇ ഒന്പതുമണിക്കോ നീ ഉറങ്ങുന്നത് വലതും കഴിച്ചോ..?? അല്ല നീ എന്താ വീട്ടിൽ എത്തീട്ടു വിളിക്കാഞ്ഞേ.. പട്ടി "
"ഞാൻ മറന്നതാണ് വന്നിട്ട് ചായ കുടിച്ചു വെറുതെ കെടുന്നതാ ഉറങ്ങിപ്പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ "
"ആ ഉണ്ടാവും ലോ.. മുറപ്പെണ്ണ് കസേര വെച്ച തലക്കിട്ടു ഒന്ന് തന്നതല്ലെ നല്ല ക്ഷീണം ഉണ്ടാവും"" അവൾ കിട്ടിയ അവസരം മുതലെടുത്തു........
"ഇ മുറപ്പെണ്ണ് മുറപ്പെണ്ണ് എന്ന് നീ എപ്പോഴും പറയണ്ട കാര്യമില്ല..കേട്ടോ... നീ എന്നെ കളിയാകാനാണോ ഇപ്പൊ വിളിച്ചേ…"
💬 Comments
View all comments