Chapter Title : മൗനരാഗം 2 [sahyan]
കാരണം കൊറച്ചു തിരക്ക് ഉണ്ട് എന്നാലും കൊഴപ്പില എന്നൊക്കൊണ്ട് മാനേജ് ചെയാവുന്നതുള്ളോ.."
"മ്മ്.... എല്ലാം ശരി തന്നെ എന്നാലും അവനവന്റെ കാര്യങ്ങളും ഇടക്കിടക്ക് ശ്രദ്ധയ്‌ക്ക്...."" എന്റെ നെറ്റിയിലെ ബാൻഡേജിന്റെ മുകളിൽ തലോടിക്കൊണ്ട് അമ്മാവൻ പറഞ്ഞു.....
"പിന്നെ ഞാൻ ദീപുനെ അവിടെ ചേർത്തിയത് നിന്റെ ഒരു ശ്രദ്ധ അവളിൽ ഉണ്ടാകും എന്ന ഒരു വിശ്വാസത്തിലാണ് അച്ചു... മോന് അവളെ കണ്ട്രോൾ ചെയ്യാൻ പറ്റില്ലാന്ന് അറിയാം എന്നാലും അവൾ പ്രശ്നത്തിൽ ഒന്നും ചെന്ന് ചാടാതെ നോക്കിക്കോണേ...!!!!!"
ഒരച്ഛന്റെ ഗദ്ഗദം മുഴുവൻ അമ്മാവന്റെ വാക്കുകളിൽ തങ്ങിനില്കുന്നുണ്ടായിരുന്നു.... എന്റെ റോൾമോഡൽ ആയ വ്യക്തിയാണ് ഇ ഇരിക്കുന്നത് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യൻ എന്തു പറഞ്ഞാലും ഞാൻ അത് അനുസരിക്കും എന്ന് അറിയാമാഞ്ഞിട്ടും ഒരിക്കൽ പോലും ഒന്നിനും എന്നെ നിര്ബന്ധിച്ചിട്ടില്ലാത്ത ഞാൻ എടുക്കുന്ന ഏതൊരു തീരുമാനത്തിനും കൂടെ നിന്നിരുന്ന ഒരാൾ അതുകൊണ്ട് തന്നെ അമ്മാവൻ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല
"എന്താ അമ്മാവാ ഇതൊക്കെ പ്രത്യേകിച്ചു പറയണോ ഞാൻ നോക്കിലെ ദീപുനെ... എന്റെ കൺവെട്ടത്തു ഉള്ളോടുത്തോളം കാലം അവൾക്കു ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം അമ്മാവൻ അതോർത്തു ടെൻഷൻ അടിക്കണ്ട…"
ഞാൻ അമ്മാവന്റെ കൈ മുറുകെ പിടിച്ചു പറഞ്ഞു എന്റെ ശബ്ദത്തിലെ ഉറപ്പ് ആൾക്ക് കിട്ടിയിട്ടുണ്ടാകും ആള് ഒന്ന് റിലാക്സ് ആയി... പിന്നെ ഓഫീസിലെയും വീട്ടിലെയും പലകാര്യങ്ങളും തമാശകളും പറഞ്ഞു ഞങ്ങൾ സമയം തള്ളി നീക്കി അപ്പോഴേക്കും അമ്മായി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു
എനിക്കു വിശപ്പില്ലാത്തതിനാൽ ഞാൻ അവിടെയിരുന്ന് വീണ്ടും ടീവി കണ്ടു അമ്മാവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു
💬 Comments
View all comments