Chapter Title : മൗനരാഗം 2 [sahyan]
എന്റെയടുത്തു വന്നു നാളെ കോളേജിലേക്ക് പോവണ്ട കമ്പനിയിൽ ബോർഡ് മീറ്റിങ് ഉണ്ട് അതിന്
പോവണമെന്ന് പറഞ്ഞ് കിടക്കാൻ പോയി.. എനിക്കണേൽ നേരത്തെ കിടന്നൊറങ്ങിയ കാരണം ഉറക്കം വരുന്നുണ്ടായിരുന്നില്ല… നെറ്ഫ്ലിക്സ് ടീവിയിൽ ഓൺ ചെയ്തു അതിൽ ലൂസിഫർ പുതിയ സീസൺ വന്നിട്ടുണ്ടായിരുന്നു അതെടുത്തു കണ്ടുതുടങ്ങി.. ഒന്നുരണ്ടു എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോഴാണ് അകത്ത് ഡോറിൽ ആരോ തട്ടുന്ന ശബ്‌ദം
ആരാ ഇ പന്ത്രണ്ടു മണി നേരത്തു വാതിലിൽ തട്ടുന്നേ?? ആദ്യം തോന്നിയതാണെന്നു വിചാരിച്ചു പിന്നേം കേൾക്കുന്നു വാതിലിന്റെ കുറ്റിയൊക്കെ മാറ്റുന്നപോലെ ഒരു ശബ്‌ദം വല്ല പ്രേതമാവോ എന്ന് വിചാരിച് ഞാൻ പോയി നോക്കിയപ്പോള്‍ സംഗതി പ്രേതം തന്നെയാ നമ്മടെ വീട്ടിലെ പ്രേതം ആന്നെന്നു മാത്രം ഇനി പന്ത്രണ്ട് ആയപ്പോൾ രക്തം കുടിക്കാൻ ഇറങ്ങിയതാണോ….. എന്നാലും ഇവള് എങ്ങോട്ടാ പോവുന്നതെന്ന് അറിയണമല്ലോ.. ഞാൻ പിന്നാലെ ശബ്‌ദം ഉണ്ടാകാതെ നടന്നു അവള് നേരെ പോർച്ചിൽ കയറി അവളുടെ ബൈക്ക് തള്ളിയിറക്കാൻ നോക്കുകയായിരുന്നു...ഓഹോ.. നാടുവിടാൻ അതും ഇ പാതിരാത്രി.. ശരിയാക്കി തരാം…. എന്നാലും പാതിരാത്രി വീടിന്റെ ഫ്രണ്ട് വാതിൽ തുറന്ന് തന്നെ പോകുന്ന അവളുടെ ഒരു ധൈര്യം..... എന്തായാലും ഞാൻ ഇടപെടാൻ തീരുമാനിച്ചു അമ്മാവനു വാക്ക് കൊടുത്തതല്ലെ….
ദീപു......... ഞാൻ അവളെ പിന്നിൽ നിന്ന് വിളിച്ചു.....
അമ്മെ....... അവള് ശരിക്കും ഞെട്ടി വണ്ടി കൈയിൽ നിന്നും വീഴാൻ പോയി...
"ഹാ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ... അവള് ശബ്‌ദം കുറച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു "
"നീ എവിടെക്കാ ഇ പാതിരാത്രി പോവുന്നേ... എന്താ ഉദ്ദേശം "
'ഞാൻ എവിടേക്കെങ്കിലും പോവും നീ ആരാ അത് അനേഷിക്കാൻ.......
💬 Comments
View all comments