Chapter Title : മൗനരാഗം 2 [sahyan]
"
"നിന്നിൽ അവകാശം ഉള്ളതുകൊണ്ട് തന്നെയാ ഞാൻ അനേഷിക്കുന്നെ.. "
"അത് നീ മാത്രം പറഞ്ഞാ മതിയോ…" എന്ന് പറഞ്ഞു അവൾ വണ്ടി വീണ്ടും തള്ളി മുന്നോട്ട് നീങ്ങി
"ഞാൻ അമ്മാവനെ വിളിക്കണോ... ????"
അവൾ ബ്രേക്ക് ഇട്ട പോലെ നിന്നു... പക്ഷെ തിരിഞ്ഞു നോക്കിയില്ല
ഞാൻ പോയി അവളുടെ വണ്ടിടെ ചാവി വലിച്ചൂരി വീടിന്റെ അകത്തേക്കു കയറി ബാക്കി എപ്പിസോഡ്സ് കാണാൻ തുടങ്ങി
പത്തുമിനുട്ട് കഴിഞ്ഞപ്പോ അവൾ വന്നു ഹെൽമെറ്റ് എടുത്ത് എന്റെ വയറിലേക്ക് എറിഞ്ഞു മുകളിലേക്ക് കയറിപ്പോയി...
ഹെൽമെറ്റ് വയറിലേക്കു വീണ വേദനയിലും എനിക്കു ചിരി പൊട്ടി...
നിന്നെ ഞാൻ മെരുക്കിയെടുക്കുമെടി ചട്ടമ്പി കല്യാണി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീരീസ് കാണൽ തുടർന്നു പിന്നെ എപ്പോഴോ അവിടെ തന്നെ കിടന്നൊറങ്ങി..
"ഡാ ചെക്കാ... ഇതെന്താ ഇവിടെ കിടന്നുറങ്ങുന്നേ...മോന് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ…" രാവിലെ അമ്മുസ് വന്ന് ചന്തിക്ക് നല്ല പെട തന്ന് വിളിച്ചപ്പോഴാണ് ഞാൻ അഗാധമായ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്.....
ഒന്ന് മൂരിനിവർന്ന്.. കണ്ണ് രണ്ടും തിരുമ്മി കുറച്ചു നേരം ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു....
കിളി പോയി ഇരിക്കുന്ന കാരണമാവും അമ്മായി വീണ്ടും വന്ന് തട്ടി വിളിച്ചു
" ഒന്ന് എഴുന്നേൽക് അച്ചു സമയം ദേ എട്ടരയാവാറായി... "
"ആ ദിപ്പോ എന്നീകാം..... എൻകി ബോഡിയോക്കെ വേദനിക്കുന്നു അമ്മുസേ......" ഞാൻ കഴുത്തൊക്കെ ഓടിച്ചു പറഞ്ഞു...
"നിനക്ക് നിന്റെ റൂമിൽ കിടന്നാൽ പോരായിരുന്നിലെ ചെക്കാ എന്തിനാ.. ഇവിടെ വന്നു കിടന്നത്...
നിനക്കുള്ള കോഫിയും ആയി ഞാൻ നിന്റെ റൂമിൽ
💬 Comments
View all comments