Chapter Title : മൗനരാഗം 2 [sahyan]
മൊത്തം അമ്മാവനുമേൽ പഴിചാരിട്ട്... ചെയര്മാന് സ്ഥാനത്തുനിന്നും ഇറക്കാനായിരുന്നു അവരുടെ പ്ലാൻ… അമ്പട പുളുസു…
പക്ഷെ ആ മണ്ടന്മാർക്ക് അറിയില്ലല്ലോ ഞങ്ങളുടെയൊക്കെ വോട്ട് കൂടി അവർക്കു കിട്ടിയാലേ അത് നടക്കുള്ളൊന്ന്..അവരുടെ പ്ലാൻ നല്ല വെടിപ്പായിട്ട് ചീറ്റിപ്പോയി... പിന്നെ ബാക്കിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ട് മീറ്റിങ് അവസാനിപ്പിച്ചു... വേഗം പുറത്തേക്കിറങ്ങി...
"അച്ചു പോവല്ലേ.. വെയിറ്റ് ഇൻ മൈ ഓഫീസ്.. ഞാൻ ഇത് കഴിഞ്ഞു ഇപ്പൊ വരാം…"
പുറത്തിറങ്ങി നിൽക്കുന്ന എന്റെയടുത്ത വന്ന് ഇങ്ങനെ പറഞ്ഞു അമ്മാവൻ ബാക്കിയുള്ള ബോർഡ് മെമ്പേഴ്സിന്റെ ഒപ്പം പോയി...
എന്താവോ അമ്മാവന് സംസാരിക്കാനുള്ളത് എന്ന് വിചാരിച്ചു ഞാൻ അമ്മാവന്റെ ഓഫീസിനുള്ളിൽ...
കയറി അവിടെ സൈഡിൽ ആയിട്ട് ഒരു സോഫാസെറ്റും ടേബിളും ഉണ്ട് വിസിറ്റേഴ്സ് വരുകയാണെകിൽ അവർക്ക് ഇരിക്കാൻ വേണ്ടി... ഞാൻ അവിടെ ഒന്ന് ഇരിക്കാൻ തുടങ്ങുമ്പോഴേക്കും അമ്മാവന്റെ P A വന്നു
"സർ കുടിക്കാൻ എന്തെങ്കിലും വേണോ..??? "
"ഏയ് ഒന്നും വേണ്ടാ.. താങ്ക്സ്... "എന്ന് പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ് മാഗസിൻ എടുത്ത് മറച്ചു നോക്കുമ്പോഴാണ്.. എന്റെ ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ.. വേദു..
"ഹലോ ന്താടി......."
"നീ എവിടെയാടാ തെണ്ടി..... എത്ര നേരമായി വെയിറ്റ് ചെയുന്നു…"
"അയ്യോടി ഞാൻ പറയാൻ മറന്നു... ഇന്നൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു...ഞാൻ ഇനി നാളെ വരുള്ളു…"
"പട്ടി തെണ്ടി ചെറ്റേ.. നിനക്കിത് ഇന്നലെ പറയായിരുന്നിലെ.. അങ്ങെനെ ആയിരുന്നെങ്കിൽ ഇന്ന് ഒരുങ്ങിക്കെട്ടി ഇങ്ങോട്ടേക്കു വരോ... "
"സോറി ഡി മോളെ എല്ലാം പെട്ടന്നായിരുന്നു.. അതാ പറയാൻ പറ്റാഞ്ഞെ..???"
"എനിക്ക് നിന്നെ മിസ് ചെയാണെടാ........ "
"ഇരുപത്തിനാലു മണിക്കൂർ
💬 Comments
View all comments