Chapter Title : മൗനരാഗം 2 [sahyan]
പോലും ആയിട്ടില്ല...ഞാൻ അവിടെ നിന്നും പോന്നിട്ട്..അപ്പോഴേക്കും മിസ്സ് ചെയ്തു തുടങ്ങിയോ…?? "
"ആടാ പട്ടി… നീ എന്ത് കൈവിഷമാടാ എനിക്ക് തന്നത്…."
"ഹ ഹ.. അത് നീയല്ലെ എനിക്ക് തന്നത്…"
"നിനക്ക് എന്നെ മിസ്സ് ചെയുന്നില്ലെടാ..? "
"പിന്നെ..എനിക്കും നിന്നെ മിസ് ചെയുന്നുണ്ടെടി.... പുല്ലേ...ഞാൻ പിന്നെ നാളെ അങ്ങോട്ടേക്ക് വരില്ലേ പിന്നെ ന്താ..? "
അപ്പോഴേക്കും അമ്മാവൻ ഓഫീസിലേക്കു കയറി വന്നു.. അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു...
"അച്ചു നീ നാളെ തന്നെ ഹോസ്റ്റലിലേക്ക് പോവാണോ…" അമ്മാവൻ വന്നു ഇരിക്കുന്നതിനോടൊപ്പം ചോദിച്ചു...
"അതെ അമ്മാവാ.. ഇന്ന് പോവാമെന്നാ വിചാരിച്ചിരുന്നത്.. "
"നിനക്ക് വീട്ടിൽ നിന്നുകൂടെ എന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നെ.. ഇന്നലെ നിന്റെ അമ്മായി എനിക്ക് സമാധാനം തന്നിട്ടില്ല.. നിന്നെ എങ്ങനെങ്കിലും വീട്ടിൽ നിർത്താൻ പറഞ്ഞിട്ട്…"
"വീട്ടിൽ നിന്നാൽ ദീപുവായിട്ട് എപ്പോഴും ഉടക്കിനിൽകേണ്ടി വരും അമ്മാവാ അതുകൊണ്ടാണ്.."
"അവൾക്കു നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അച്ചു പക്ഷെ ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം…"
"സർ മെഡിസിൻ കഴിക്കേണ്ട സമയമായി.."
എന്ന് പറഞ്ഞു അമ്മാവന്റെ P A ഒരു ഗ്ലാസ് വെള്ളവും കുറച്ചു മരുന്നുകളും ആയിട്ട് അപ്പോയ്ഴേക്കും കയറിവന്നു...
"ഇത്രയും മരുന്നോ…" ഞാൻ ഒന്ന് രണ്ടു ടാബ്ലെറ്സ് എടുത്തു നോക്കിയിട്ട് പറഞ്ഞു..
"ഇതൊക്കെ വിറ്റാമിന് ടാബ്ലെറ്സ് ആണെടാ.. അതുകൊണ്ടല്ലേ ഞാൻ ഇപ്പോഴും ചെറുപ്പമായി നടക്കുന്നെ...." എന്ന് പറഞ്ഞു അമ്മാവൻ ചിരിച്ചു...
"സർ പത്രണ്ടുമണിക്ക് മിനിസ്റ്റർ ആയിട്ടൊരു മീറ്റിങ് ഉണ്ട്.. നമ്മുക്കിറങ്ങണം.."
"ഓ അത് ഞാൻ മറന്നു.." എന്ന് പറഞ്ഞു അമ്മാവൻ എഴുന്നേറ്റു
💬 Comments
View all comments