0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 931
കൂടെ ഞാനും.. പിന്നെ കോട്ടിന്റെ ബട്ടൺ ഇടുന്നതിന്റെ ഇടയിൽ എന്നോട് നോക്കി അമ്മാവൻ തുടർന്നു... "അച്ചു ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്ക്.... അല്ല.. നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് തന്നെയാണ് നിർബന്ധം എങ്കിൽ നിന്റെ ഇഷ്ട്ടം.. അത് അമ്മയോട് കൂടി പറഞ്ഞിട്ട് പോയാൽ മതി.. കേട്ടോ.." "ശരി അമ്മാവാ ഞാൻ ആലോചിക്കാം.." ഞാൻ ഇറങ്ങട്ടെ എന്നാൽ എന്ന് പറഞ്ഞു അമ്മാവൻ പോയി.. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു ടാക്സി വിളിച് നേരെ വീട്ടിലേക്കു പോയി ദീപു പിന്നെ മീറ്റിങ് കഴിഞ്ഞപ്പോഴേ വീട്ടിലേക്ക് ഓടി അവളെയും കുറ്റം പറയാൻ പറ്റില്ല.. അത്രക്കു ഉണ്ടല്ലോ കോഴി ശല്യം... അവളോട് തല്ല് കൂടേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ടാണ് എനിക്ക് വീട്ടിൽ നിൽക്കാൻ തോന്നാത്തത്.. അമ്മായിയോട് എന്തേലും പറഞ്ഞു ഒഴിയാം അല്ലാതെ വേറെ നിവർത്തിയില്ല… വീട്ടിൽ ചെന്ന് ഒരു വിധത്തിൽ അമ്മുസിനെ ചാക്കിട്ട് ഞാൻ ജീവനും കൊണ്ട് ഹോസ്റ്റലിലേക്ക് ഓടി.. ************************** രാത്രി ഹോസ്റ്റലിലെ ചവറു ഫുഡ് കുത്തി കേറ്റുമ്പോൾ എന്റെ വയറു എന്നെ പച്ചക്ക് തെറി വിളിക്കുന്നുണ്ടായിരുന്നു..
വല്ല കാര്യം ഉണ്ടോ വീട്ടിൽ ആയിരുന്നുവെങ്കിൽ… നല്ല അടിപൊളി ഫുഡും കഴിച്ച് സുഖമായി ഉറങ്ങാമായിരുന്നു.. ഹ.. നമ്മുക്ക് യോഗമില്ല..അതന്നെ.. പിറ്റേന്ന് നേരെ കോളേജിലേക്ക്... എന്റെ വാനരപ്പട നേരത്തെ എത്തിയിട്ടുണ്ടായിരുന്നു... വാമി പനി പിടിച്ചത് കൊണ്ട് വന്നിട്ടില്ല അതിന്റെ വൈക്‌ളബ്യം ടോണിടെ മുഖത്തു കാണാനുമുണ്ട്.... ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആണ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള ഗുൽമോർഹർ... വേറെ എവിടെയും ഞങ്ങളെ കണ്ടിലെങ്കിൽ ഇതിന്റെ ചുവട്ടിൽ നോക്കിയാൽ മതി.. അവിടെയിരുന്ന് കുറച്ച്നേരം വീട്ടിലെ

💬 Comments

View all comments