Chapter Title : മൗനരാഗം 2 [sahyan]
വിശേഷങ്ങൾ പറഞ്ഞു.. ഞങ്ങൾ ക്ലാസ്സിലേക് നടന്നു... അപ്പോഴാണ് ദീപു അവളുടെ ബൈക്കിൽ പാഞ്ഞു വന്നത് എന്നിട്ട് ഞങ്ങൾക്കു ഓപ്പോസിറ് ആയിട്ടുള്ള പാർക്കിങ്ങിൽ വണ്ടി നിർത്തി..ബൈക്കിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഞങ്ങൾ അവളുടെ ഓപ്പോസിറ് ആയി നടന്നു വരുന്നത് അവൾ കണ്ടതെന്ന് തോന്നുന്നു…
വേദ എന്റെ കൈയിൽ പിടിച്ചു വരുന്നത് ഇഷ്ടമാവാത്ത പോലെ ഹെൽമെറ്റ് ഊരി എന്നെ ഒരു നിമിഷം ദഹിപ്പിക്കണ പോലെ നോക്കി.. പിന്നെ പുച്ഛിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ അവളുടെ ബ്ലോക്കിലേക്ക് പോയി..... ബട്ട് ഇതൊന്നും ഇവിടെ ഒരാൾക്കു തീരെ പിടിച്ചിട്ടില്ല എന്ന് കൂർത്ത നഖം എന്റെ കൈയിൽ കുത്തിയിറക്കിയപ്പോൾ മനസിലായി…..
"ആ സാധനത്തിന്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ലാട്ടോ അച്ചു... "
"നീ അവളെ മൈൻഡ് ചെയ്യാതിരുന്നാൽ മതി അവളായി അവളുടെ പാടായി.. പിന്നെ നീ വെറുതെ അവളോട് പ്രേശ്നത്തിനൊന്നും പോവല്ലേ... ഞാൻ അമ്മാവന് വാക്ക് കൊടുത്തതാ അവളെ നോക്കിക്കൊള്ളാമെന്നു....."
"അപ്പോ എന്നെക്കാൾ വലുതാണെടാ നിനക്കു അവൾ...??"
"അങ്ങനെയല്ല പക്ഷെ എനിക്ക് അമ്മാവനെ വിഷമിപ്പിക്കാൻ പറ്റില്ല വേദ .. ഒരിക്കലും പറ്റില്ല... നീ ഒന്ന് മനസ്സിലാക്കു…"
"ഓക്കേ ഞാൻ ആയിട്ട് പ്രേശ്നത്തിനൊന്നും പോവില്ല പിന്നെ അവളായിട്ട് ഇങ്ങോട്ട് വന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.. കേട്ടല്ലോ.. ദേഷ്യം വന്നാൽ ഞാൻ വെറും തറയാണ്.."
"അതെനിക്ക് അറിഞ്ഞുടെ നീ വെറും കൂതറയണെന്ന്... കള്ളി…"" എന്ന് പറഞ്ഞു ഞാൻ അവളുടെ കവിൾ പിടിച്ചു വലിച്ചു എന്നിട്ട് ഞാൻ വേഗം ഓടി ക്ലാസ്സിൽ കയറി ഭാഗ്യത്തിന് മാം എത്തിയിട്ടുണ്ടായിരുന്നു അല്ലേൽ അവൾ എന്നെ അവിടെ വെച് കടിച്ചേനെ..
💬 Comments
View all comments