Chapter Title : മൗനരാഗം 2 [sahyan]
പിന്നാലെ വന്ന അവളുടെ മുഖത്തു എന്നെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം നന്നായിട്ടുണ്ടായിരുന്നു...അയ്യേ പാവം എന്ന് പറഞ്ഞു ഞാൻ അവളെ കളിയാക്കിയപ്പോൾ ഉള്ള ദേഷ്യം മുഴുവൻ അവിടെ ഡെസ്കിൽ കൈ ചുരുട്ടി പിടിച്ചു തീർക്കുന്നുണ്ടായിരുന്നു.. ക്ലാസ് കഴിഞ്ഞതും ഞാൻ തുറന്ന് കിടക്കുന്ന ജനാല വഴി ചാടിയോടി.. പിന്നാലെ അവളും അവസാനം വയ്യാതെയായപ്പോൾ ഞാൻ പിടികൊടുത്തു അപ്പോ തന്നെ കിട്ടി ചൂടോടെ നല്ലൊരു കടി...കണ്ണുനീരോടെ ഞാനത് ഏറ്റു വാങ്ങി…. ഇത് പിന്നെ സ്ഥിരം പരുപാടി ആയ കാരണം ആർക്കും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാ..
ഞങ്ങൾ ഇങ്ങനെയാണെന്നു എല്ലാർക്കും അറിയാം...
"അച്ചു എന്നിക്ക് ഐസ് ക്രീം വാങ്ങി തരാമെന്ന് പറഞ്ഞിട്ട് എവിടെടാ…" അവളുടെ പ്രതികാരം ഒക്കെ കെട്ടടങ്ങിയപ്പോൾ അവൾ ചോദിച്ചു..
"ഐസ് ക്രീമോ.. എന്തിന്…" ??? കാര്യം മനസിലായെങ്കിലും ഞാൻ വെറുതെ പൊട്ടൻ കളിച്ചു..
"ആ അന്ന് നീ എന്റെ പിണക്കം മാറാൻ വാങ്ങിത്തരാമെന്ന് പറഞ്ഞില്ലെ.." പറയണത് കണ്ടാൽ ആരായാലും ഒരു ഫാമിലി പാക്ക് വാങ്ങി കൊടുക്കും അത്രയ്ക്ക് പാവമായിട്ടാ കൊച്ച് പറയുന്നേ....
"പിന്നെ നീ പിണങ്ങുമ്പോൾ മുഴുവൻ ഐസ്ക്രീം വാങ്ങാൻ തുടങ്ങിയാൽ, എന്റെ കഞ്ഞികുടി മുട്ടുമല്ലോ.. എന്നെക്കൊണ്ടൊന്നും പറ്റില്ല.. വേറെ ആരോടെങ്കിലും പറഞ്ഞോ.. "
"നിന്നോടല്ലാതെ ഞാൻ വേറെ ആരോടാ പറയാ.. നീ അല്ലെ എന്റെ ബെസ്റ്റി....."
"എന്റെല് ഇപ്പൊ കാശൊന്നും ഇല്ലാ…." ഐസ് ക്രീം വാങ്ങി തരില്ല എന്ന് പറഞ്ഞത് അവളെ വിഷമിപ്പിച്ചെന്ന് അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നിന്നത് കണ്ടപ്പോൾ മനസിലായി….
ഞാൻ പോയി അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തിയപ്പോഴേക്കും ആ കണ്ണുകൾ
💬 Comments
View all comments