Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
മാത്രം എനിക്ക് ഒരു പിടിയും ഇല്ലാരുന്നു.
ദീപുവിനെ തല്ലണം എന്ന് പറഞ്ഞു നടന്നവൾ ആണ് ഇപ്പോൾ ഇതു എല്ലാം എന്നോട് പറയുന്നേ.
ഇവള്ക്ക് എന്ത് പറ്റി എന്ന് ചിന്തിച്ചു ഇരുന്നപ്പോൾ ആയിരുന്നു അമ്മാവൻ എന്നെ വിളിച്ചു കൊണ്ടു പോയി ഒത്തിരി പേരെ പരിചയപ്പെടുത്തിത്തന്നു.
അങ്ങനെ അവിടത്തെ പരിപാടിയും റിസപ്ഷൻ യും കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ ഒന്ന് ഫ്രീ ആയതു തന്നെ.
പിന്നെ നേരെ ശ്രീലകത്തേക്ക് പോയി. എന്റെ മുറിൽലേക്ക് കേറി.
അവിടെ കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത് മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു.
അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് എല്ലാ സിനിമയിൽ യുള്ള ഫസ്റ്റ് നൈറ്റ് സെറ്റപ്പ് .
പിന്നെ ഞാൻ നേരെ ചെന്നു ഡ്രസ്സ് മാറി കുളിച്ചു.
കുളിച് വന്നപ്പോൾ തന്നെ അമ്മ എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് അവിടെ എടുത്തു വെച്ചിട്ട് ഉണ്ടാരുന്നു.
അത് എല്ലാം ഇട്ടു ഞാൻ റെഡി ആയി.
മൂടി ചീകി കൊണ്ട് നിന്നപ്പോൾ ആയിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് അത് അവൾ ആയിരുന്നു ദീപു.
ഇപ്പോൾ അവൾ പച്ച സാരിയിൽ ആയിരുന്നു.
ഇ ഡ്രസ്യും അവള്ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.
ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു പോയി.
പക്ഷേ അവളുടെ മുഖത്തിൽ യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.
അവൾ കൂൾ ആയി തന്നെ വന്നു എന്റെ അടുത്ത ഇരുന്നു.
എനിക്ക് കിടക്കണം എന്ന് അവൾ പറഞ്ഞു.
കിടന്നോ അതിന് എന്തിനാ എന്നോട്
💬 Comments
View all comments