Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു."
എന്നാൽ ശെരി ഡാ ഏതായാലും ഞാൻ ഇനി ക്ലസിൽ കുറച്ചു ദിവസം കഴിഞ്ഞേ വരൂ.
" അപ്പോൾ ശെരി ഡാ വല്ല ആവശ്യമുണ്ടെങ്കിൽ വിളിക്ക് കേട്ടോ. "
എന്നും പറഞ്ഞ് അവൻ തിരിച്ചു പോയി.
അങ്ങനെ അവൻ പോകുന്ന നോക്കി കൊണ്ടു നിന്നപ്പോൾ ആയിരുന്നു ദീപു എന്റെ അടുത്തേക് വരുന്നേ.
നിന്നേ അമ്മ വിളിക്കുന്നു, എന്ന് മാത്രം പറഞ്ഞ അവൾ തിരിച്ചു പോയി.
ഇവൾ എന്താ ഇങ്ങനെ?? അന്ന് അച്ചുഏട്ടാ എന്ന് വിളിച്ചു കൊണ്ടു നടന്നവൾ ആണ്.
ഇപ്പോൾ ഇങ്ങനെ എന്നെ വിളിക്കുന്നെ.
റൂമിലേക് പോകാൻ നേരം ആയിരുന്നു ഒരു കാൾ വന്നത്.
വേറെ ആരും അല്ലാരുന്നു മൈ ബെസ്റ്റീ വേദു ആയിരുന്നു.
ഹലോ വേദുസേ,
"ഡാ അമ്മാവന് ഇപ്പോൾ എങ്ങനെ ഉണ്ട്."
ഇതു ആയിരുന്നു ഫോൺ എടുത്തു ഉടൻ നെ അവൾ ചോദിച്ചേ.
" ഡി കൊഴപ്പം ഒന്നുമില്ല നാളെ ഡിസ്ചാർജ് ചെയ്യും."
പിന്നെ അവളോട് കല്യാണ കാര്യം പറയണം എന്ന് ഉണ്ടാരുന്നു എന്നാലും ഞാൻ പറഞ്ഞില്ലാ ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി ആണ് പറയാതെ ഇരുന്നത് തന്നെ.
അപ്പോൾ നീ ഇനി എന്ന് വരും. നീ ഇല്ലങ്കിൽ ബോർ ആണ് കേട്ടോ. വേഗം വരാൻ നോക്കണം, നിന്റെ മുറവ് എങ്ങനെ ഉണ്ട്.
അധികം സ്‌ട്രെയിൻ ഒന്നും എടുക്കേണ്ട കേട്ടോ
മരുന്ന് കൃത്യമായി കഴിക്കണം കേട്ടോ.
എല്ലാം ഞാൻ മൂളി കേട്ടുകൊണ്ടിരുന്നു.
എന്നാൽ ശെരി ഡാ രാത്രിയിൽ വിളിക്കാം എന്ന് പറഞ്ഞു അവൾ കാൾ പെട്ടന്ന് കട്ട് ചെയ്യിതു.
💬 Comments
View all comments