Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
നമ്മള്ക്ക് പറയാൻ ഒരു അവസരവും ഇവൾ തരത്തില്ലാ.
ഇങ്ങനെ ഒരു പെണ്ണ്.
എന്നാലും പാവം ആണ്, ഇവള്ക്ക് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്.
അത് കൊണ്ടു ആണ് ഇവൾക്ക് എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ.
അപ്പോൾ ആണ് ദീപു പറഞ്ഞ കാര്യം ഓർമ്മ വന്നത്.
പിന്നെ ഞാൻ നേരെ അമ്മായിയുടെ അടിത്തേക് പോയി.
എന്താ അമ്മുസേ വിളിച്ചേ .
ഡാ നിനക്കു ശെരിക്കും കല്യാണത്തിന് സമ്മതമാണോ.
അതോ അമ്മാവന് വേണ്ടിയുള്ള ത്യാഗം ആണോ എന്ന് അമ്മുസ് എന്നോട് ചോദിച്ചു.
എന്നാലും സത്യം അത് ആയിരുന്നു.
പക്ഷേ അമ്മാവന്റെ പുഞ്ചിരി ഓർക്കുമ്പോൾ അല്ലാ എന്ന് തന്നെ ഞാൻ പറഞ്ഞു.
ഞാൻ പൂർണ്ണമനസ്സോടെ കൂടിയാണ് കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞപ്പോൾ എല്ലാരുടെ മുഖത്തും വിറഞ്ഞ സന്തോഷം കാണണം ആയിരുന്നു.
അതിൽ എന്റെ അമ്മക്ക് ആയിരുന്നു ഏറ്റവും അധികം സന്തോഷം കാരണം ഇനി ദീപു മോളെ പിരിയേണ്ടല്ലോ.
ഇടയ്ക്ക് ദീപുനെ നോക്കുമ്പോൾ പഴയ നിർവികാരമായ ഭാവം തന്നെ ആയിരുന്നു അവളിൽ ഉണ്ടാരുന്നത്.
രണ്ടു ദിവസം കഴിഞ്ഞ് ആയിരുന്നു ഹോസ്പിറ്റലിൽ നിന്നു അമ്മാവനെ ഡിസ്ചാർജ് ചെയ്തത്.
ഇതിന്റെ ഇടയ്ക്ക് വേദ എന്നെ ഇടക്കിടക്ക് വിളിച്ചു കൊണ്ടുയിരുന്നു.
നീ കഴിച്ചോ ഉറങ്ങിയോ ഉടനെ തന്നെ വരത്തില്ലേ എന്ന് ഇങ്ങനെ എല്ലാം ആയിരുന്നു അവൾയുടെ ചോദ്യം.
ഡിസ്ചാർജ് ചെയ്യിതു വീട്ടിൽ എത്തിയപ്പോൾ മുതൽ അമ്മാവന് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.
കല്യാണം എത്രയും നേരെത്തെ നടത്തണം എന്ന് മാത്രം ആയിരുന്നു അമ്മാവൻന്റെ ആഗ്രഹം.
അതിനാൽ തന്നെ എല്ലാം റെഡി ആക്കുന്ന തിരക്കിലായിരുന്നു അമ്മാവൻ.
💬 Comments
View all comments