Chapter Title : മൗനരാഗം [വാത്സ്യായനൻ]
മൗനരാഗം
Maunaraagam | Author : Valsyayanan

(കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ലാത്തവരും പ്രായപൂർത്തിയായവരും ആണെന്നും കൂടാതെ കഥാകൃത്ത് [ഇതെഴുതുന്ന കാലയളവിൽ] ജീവിച്ചിരിക്കുന്നവനും രണ്ടു വട്ടം പ്രായപൂർത്തിയായവനും ആണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. ഒപ്പ്.)
എൻ്റെ പേര് റോബി. നാട് കൊല്ലം. ഞാൻ പ്ലസ് റ്റുവിന് പഠിക്കുന്ന സമയത്ത് മറ്റൊരു സ്കൂളിൽനിന്ന് ട്രാൻസ്ഫർ വാങ്ങി വന്ന ഒരു പെൺകുട്ടി എൻ്റെ ക്ലാസിൽ ചേർന്നു. പേര് ജ്യോത്സ്ന. അവൾ ഊമയായിരുന്നു. അതിനാലും കൂടാതെ ആദ്യത്തെ വർഷം കഴിഞ്ഞ് വന്നതിനാലും അവൾക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. അവളോടൊപ്പം ഒരേ ബെഞ്ചിൽ ഇരിക്കുന്ന റിൻസി, സുജ, ഫാത്തിമ എന്നീ പെൺകുട്ടികളുമായി ആയിരുന്നു അവൾക്ക് ആകെ ഉണ്ടായിരുന്ന കൂട്ട്.
ഒരു ദിവസം ഞാൻ നേരത്തെ സ്കൂളിൽ വന്നപ്പോൾ ജ്യോത്സ്ന മാത്രമേ ക്ലാസ്റൂമിൽ ഉണ്ടായിരുന്നുള്ളൂ. അവളുടെ വീട് സ്കൂളിനടുത്ത് ആയതിനാൽ മിക്കവാറും ദിവസങ്ങളിൽ അവളായിരിക്കും ആദ്യം ക്ലാസിൽ എത്തുക. അവൾ എൻ്റെ നേർക്ക് ചെറുതായി ഒന്ന് മന്ദഹസിച്ചു.
“ഹലോ, ഗുഡ് മോണിങ്.” ഞാൻ ആംഗ്യഭാഷയിൽ അവളോട് പറഞ്ഞു.
ജ്യോത്സ്നയുടെ മുഖത്ത് അദ്ഭുതം. “ഗുഡ് മോണിങ്!” അവൾ തിരിച്ച് സൈൻ ചെയ്തു. “സൈൻ ലാങ്ഗ്വേജ് അറിയാമോ?”
“കുറച്ച്. എൻ്റെ പേര് റോബി.” ഞാൻ മറുപടി കൊടുത്തു.
“എനിക്കറിയാം. എങ്ങനെ പഠിച്ചു?”
അതിന് ഉത്തരം പറയാൻ മാത്രം സൈൻ ലാങ്ഗ്വേജ് എനിക്ക് അറിയില്ലായിരുന്നു. ഒന്നു ചിരിച്ചിട്ട് ഞാൻ വാമൊഴിയിൽത്തന്നെ അവൾക്ക് മറുപടി കൊടുത്തു.
“പത്താം ക്ലാസ് കഴിഞ്ഞ് വെക്കേഷൻ ടൈമിൽ ഞാനും രണ്ടുമൂന്ന് ഫ്രണ്ട്സും കുറച്ചു നാൾ ബ്രേക്ക് ഡാൻസ് പഠിക്കാൻ പോയിരുന്നു. അവിടുത്തെ
💬 Comments
View all comments