Chapter Title : മൗനരാഗം [വാത്സ്യായനൻ]
ആയിരുന്നു അവളിൽ ഞാൻ കണ്ടത് എന്നു പറയാം.
ഒരു വെള്ളിയാഴ്ച. റേച്ചൽ ആൻ്റി ഞങ്ങൾ സ്റ്റ്യുഡൻ്റ്സിനോട് നാളെ ക്ലാസ് ഉണ്ടായിരിക്കില്ല എന്നു പറഞ്ഞു. കാരണം പറഞ്ഞില്ലെങ്കിലും അത് അന്ന് വൈകുന്നേരം ആൻ്റിയുടെ ഒരു സഹപ്രവർത്തകയുടെ സെൻഡ്-ഓഫ് പാർടി ഉള്ളതാണ് എന്ന് ജ്യോത്സ്ന പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അന്ന് ഞാൻ പോകാൻ നേരം ജ്യോത്സ്ന മറ്റാരും കാണാതെ എൻ്റെ കയ്യിൽ ഒരു ചുരുട്ടിക്കൂട്ടിയ പേപ്പർ കഷ്ണം വെച്ചു തന്നു. അവളുടെ വീടിൻ്റെ ഗേറ്റിന് വെളിയിൽ എത്തിയതിനു ശേഷം ഞാൻ അതു നിവർത്തി വായിച്ചു.
“നാളെ ഉച്ച കഴിഞ്ഞ് വരാമോ? ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറടിക്കും.”
ജ്യോത്സ്നയുടെ വീട്ടിലെ സാഹചര്യം എങ്ങനെയെന്നു വെച്ചാൽ, അവളുടെ പപ്പയ്ക്ക് ജോലി കൊച്ചിയിലാണ്, മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിൽ വരുന്നത്. വീട്ടിൽ മിക്കവാറും അവളും മമ്മിയും തനിച്ചാണ്. ഒരു ജോലിക്കാരിയുണ്ട്. ജലജ. പതിനൊന്ന് മണിക്കു വന്ന് ഉച്ചയോടെ ജോലികളെല്ലാം തീർത്ത് പോകും.
നാളെ ജോർജ് അങ്കിൾ വരുന്നുണ്ടാവില്ല. റേച്ചൽ ആൻ്റിയും പാർടി കഴിഞ്ഞ് വീട്ടിൽ എത്താൻ വൈകിയാൽ പാവം ഒരുപാട് നേരം തനിച്ചിരിക്കണം. കൂടാതെ അവളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. അതുകൊണ്ട് പിറ്റേന്ന് ട്യൂഷൻ ഇല്ലെന്ന് ഞാൻ വീട്ടിൽ പറഞ്ഞില്ല. പകരം ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ ഒരു ഫ്രൻഡിൻ്റെ വീട്ടിൽ പോയിട്ട് അതു കഴിഞ്ഞ് നേരെ ട്യൂഷനു പോകുമെന്ന് കളവു പറഞ്ഞു.
ശനിയാഴ്ച രണ്ടേകാലിനോടടുപ്പിച്ച് ഞാൻ ജ്യോത്സ്നയുടെ വീട്ടിലെത്തി. അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. കുടിക്കാൻ മാംഗോ ജ്യൂസ് തന്നു. ഞങ്ങൾ അവളുടെ റൂമിൽ പോയി. എന്തോ അവൾ പതിവിലും സുന്ദരിയായതു പോലെ എനിക്കു തോന്നി. ഏതോ പെർഫ്യൂമിൻ്റെ വശ്യമായ സുഗന്ധം അവളെ ചുറ്റിപ്പറ്റി നിന്നിരുന്നു. എനിക്കിഷ്ടമുള്ള പാട്ടുകൾ അവൾ ഗിറ്റാറിൽ പ്ലേ ചെയ്തു. വസീഗരാ, ശ്യാമമേഘമേ നീ, കാരൾ ഓഫ് ദി ബെൽസ്, നീലേ നീലേ അംബർ പർ, ശ്രീരാഗമോ … അങ്ങനെയങ്ങനെ.
ആ സന്ദർഭത്തിൻ്റെ അപൂർവത ഇടയ്ക്കെപ്പോഴോ ഒരു വെളിപാടു പോലെയാണ് ഞാൻ തിരിച്ചറിഞ്ഞത്. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഞാനും തനിച്ച്. അവൾ പതിവിലേറെ സന്തുഷ്ടയാണ്. ഞങ്ങൾ പരസ്പരം മറ്റെയാളിൻ്റെ കൂട്ട് മനസ്സു നിറഞ്ഞ് ആസ്വദിക്കുന്നു. എനിക്കുവേണ്ടി അവൾ ഗിറ്റാറിൽ പാട്ടുകൾ വായിക്കുന്നു. ഞങ്ങൾ കമിതാക്കളായിരുന്നെങ്കിൽ എത്ര റൊമാൻ്റിൿ ആയ അന്തരീക്ഷം — അല്ല — എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ! അവൾ നല്ലവളല്ലേ? എന്നെ ഇഷ്ടപ്പെടുന്നില്ലേ? സുന്ദരിയല്ലേ? അതെ. എനിക്കവളോട്
💬 Comments
View all comments