0%

Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]

Author : Lechu Read All Parts 46.6K

അർജുൻ: അതൊക്കെ ഞാൻ പറഞ്ഞുതന്നാൽ പിന്നെ അവൾ എന്നോട് വഴക്കിടും!

മൂന്നുപേരും ചിരിച്ചു.

ദേവിക: അർജുൻ! വെറുതെ ഓരോന്ന് പറയല്ലേ.

മാളു : അയ്യോ, മിസ്സിന് നാണം വരുന്നുണ്ടല്ലോ!

ദേവിക ചിരിച്ചുകൊണ്ട് മാളുവിൻ്റെ കൈയിൽ സാവധാനം തട്ടി.

ദേവിക: നീയും തുടങ്ങിയോ?

മാളു : ഞാൻ ഒന്നും പറഞ്ഞില്ലല്ലോ, മിസ്സ്!

അത് കണ്ടുകൊണ്ടിരുന്ന ആര്യൻ്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. മാളു മറ്റുള്ളവരോട് ഇങ്ങനെ കളിയായി സംസാരിക്കുന്നത് അവന് ഇഷ്ടമായിരുന്നെങ്കിലും, ഇപ്പോൾ എന്തുകൊണ്ടോ അവൻ്റെ മനസ്സിൽ ചെറിയൊരു അസൂയ തോന്നി.'എനിക്ക് എന്തിനാണ് ഇങ്ങനെ തോന്നുന്നത്?

മാളു ആരോടു സംസാരിക്കണം എന്നത് അവളുടെ ഇഷ്ടമല്ലേ…'എന്നിട്ടും അവൻ്റെ കണ്ണുകൾ അവരിൽനിന്ന് മാറിയില്ല.

സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് മാളു അർജുനെയും ദേവികയെയും മാറിമാറി നോക്കി.

മാളു : ഒരു കാര്യം ചോദിച്ചോട്ടെ?

അർജുൻ: ചോദിച്ചോളൂ.

മാളു : നിങ്ങൾ രണ്ടുപേരും നല്ല cute couple ആണല്ലോ!

ദേവിക പൊട്ടിച്ചിരിച്ചു.

ദേവിക: അയ്യടാ! നീയിത് എപ്പോഴാ തീരുമാനിച്ചത്?

മാളു : ഇപ്പോഴേ! സത്യം പറയുന്നതിന് എന്തിനാ ഇത്ര ചിരി?

അവൾ അർജുനെ നോക്കി തുടർന്നു.

മാളു : അർജുൻ sir നല്ല handsome ആണ്. പിന്നെ ദേവിക മിസ്സും സുന്ദരിയാണ്. രണ്ടുപേരും കൂടി നിൽക്കുമ്പോൾ നല്ല ജോഡിയാണ്.

You both look really good together!

അർജുൻ: ഓഹോ! അപ്പോൾ ഇന്നത്തെ compliments മുഴുവൻ ഞങ്ങൾക്കാണല്ലോ!

മാളു : അതെ, sir. സത്യം പറയുന്നതിൽ എനിക്ക് ഒരു മടിയുമില്ല!

ദേവിക: എന്നെ സുന്ദരിയെന്ന് പറഞ്ഞത് ശരി… പക്ഷേ അർജുനെ ഇത്രയൊക്കെ പുകഴ്ത്തേണ്ട കാര്യമുണ്ടോ?

💬 Comments

View all comments