Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
ദേവിക തമാശയായി പറഞ്ഞപ്പോൾ അർജുൻ ചിരിച്ചുകൊണ്ട് അവളെ നോക്കി.
അർജുൻ: കണ്ടോ മാളു ? സ്വന്തം husband-നെക്കുറിച്ച് ഇങ്ങനെ അസൂയപ്പെടുന്ന ഭാര്യയെ ആദ്യമായിട്ടായിരിക്കും നീ കാണുന്നത്!
മാളു : അയ്യോ, മിസ്സിന് അസൂയയൊന്നുമില്ല. അതൊക്കെ സ്നേഹമാണ്!
മൂന്നുപേരും വീണ്ടും ചിരിച്ചു.
പക്ഷേ കുറച്ചുദൂരെ നിന്നിരുന്ന ആര്യന് ആ ചിരി അത്ര രസിച്ചില്ല.
കുറച്ചുകഴിഞ്ഞ് ദേവികയും അർജുനും യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു.
ദേവിക: Okay, മാളു . നാളെ ക്ലാസിൽ കാണാം. Take care!
മലു: Okay, miss. Bye, sir!
അർജുൻ: Bye, Malu. See you!
അവർ പോയതും മാളു തിരിഞ്ഞുനോക്കിയപ്പോൾ ആര്യൻ അവിടെ നിൽക്കുന്നത് കണ്ടു.
മാളു : ആര്യൻ! നീ ഇവിടെ എന്തെടുക്കുവാ?
ആര്യൻ: ഒന്നുമില്ല. നിന്നെ കാത്തുനിൽക്കുകയായിരുന്നു.
മാളു : എന്നെയോ? എത്ര നേരമായി?
ആര്യൻ: കുറച്ചുനേരമായി.
മലു: എന്നിട്ട് നീ വിളിച്ചില്ലല്ലോ!
ആര്യൻ: നീ തിരക്കിലായിരുന്നല്ലോ. ദേവിക മിസ്സിനോടും അവരുടെ husband-നോടും നല്ല സംസാരമായിരുന്നല്ലോ!
അവൻ്റെ ശബ്ദത്തിൽ ചെറിയൊരു പരിഭവം കലർന്നിരുന്നു.
മാളു അവൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
മാളു : അയ്യോ… എന്താ ഇത്? നീ jealous ആയോ?
ആര്യൻ: ഞാനോ? എന്തിന്?
മാളു : അത് നിൻ്റെ മുഖത്തുണ്ട്, Mr. Aryan!
ആര്യൻ: ഓഹോ! ഇനി എൻ്റെ മുഖം നോക്കി മനസ്സ് വായിക്കാനും തുടങ്ങിയോ?
മാളു : അതിന് വലിയ ബുദ്ധിയൊന്നും വേണ്ട. നീ ഇപ്പോൾ ചിരിക്കുമ്പോൾ പോലും ശരിക്കും ചിരിക്കുന്നില്ല.
ആര്യൻ ഒരു നിമിഷം മിണ്ടാതിരുന്നു.
ആര്യൻ: നീ അവരോട് സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ… എന്തോ
💬 Comments
View all comments