0%

Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]

Author : Lechu Read All Parts 48.1K

ദേവികയോടും അർജുനോടും സംസാരിച്ചപ്പോൾ അനുഭവപ്പെട്ട സ്വസ്ഥത അവൾക്ക് സന്തോഷം നൽകിയിരുന്നു. പഠനത്തെക്കുറിച്ച് തുറന്നുപറയാനും തൻ്റെ സ്വപ്നങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞത് അവൾക്ക് ആശ്വാസമായിരുന്നു.

പക്ഷേ അർജുൻ പറഞ്ഞ compliment മാത്രം ഇടയ്ക്കിടെ അവളുടെ മനസ്സിലേക്ക് തിരിച്ചുവന്നു.

‘നിൻ്റെ smile വളരെ മനോഹരമാണ്…’

അവൾ അറിയാതെ പുഞ്ചിരിച്ചു.

മാളു: (സ്വയം പതുക്കെ) “അയ്യോ, മാളു … ഒരു compliment അല്ലേ! അതിനിത്ര ആലോചിക്കാനെന്താ?”

അവൾ തല ചെറുതായി കുലുക്കി ചിരിച്ചു. എന്നിട്ടും ആ വാക്കുകൾ മനസ്സിൽനിന്ന് പൂർണമായി മാറിയില്ല.

അത് വെറും നാണമായിരുന്നോ? അപ്രതീക്ഷിതമായി ലഭിച്ചൊരു പ്രശംസയുടെ സന്തോഷമായിരുന്നോ? അതോ സ്വന്തം മനസ്സിനെക്കുറിച്ച് ഇനിയും മനസ്സിലാക്കാനുള്ള എന്തെങ്കിലും അവശേഷിക്കുന്നുണ്ടായിരുന്നോ?

മാളുവിന് അതിന് ഉത്തരമുണ്ടായിരുന്നില്ല.

അവൾക്ക് അറിയാമായിരുന്നത് ഒറ്റ കാര്യം മാത്രം,ആ ശനിയാഴ്ച വൈകുന്നേരം ഒരു സാധാരണ coffee കൂടിക്കാഴ്ചയായി തുടങ്ങിയെങ്കിലും, ചില പുഞ്ചിരികളും ചില വാക്കുകളും അവളുടെ മനസ്സിൽ പ്രതീക്ഷിക്കാത്ത ചിന്തകൾ ബാക്കിവെച്ചിരുന്നു.

ചില വാക്കുകൾ കേൾക്കാൻ ചെറുതായിരിക്കും…

പക്ഷേ അവ മനസ്സിൽ വീണ്ടും വീണ്ടും ഓർമ്മ വരുമ്പോൾ, സ്വന്തം വികാരങ്ങളെക്കുറിച്ച് നമ്മളെത്തന്നെ ചിന്തിപ്പിക്കും.

അടുത്ത ഭാഗമായി വരണമെന്ന് ആശിക്കുന്നു ... ഞാൻ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് ... ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ...

അഭിപ്രായം പറയാൻ തോന്നിയാൽ പങ്കുവെക്കണം എല്ലാവരോടും ഈ ഭാഗം എഴുതാൻ പ്രേരിപ്പിച്ചതിനു നന്ദി :- Lechu

💬 Comments

View all comments