0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 335.7K

സംസാരിച്ചു. ഷാനുവിന്റെ ജോലി, അവന്റെ ഓഫീസിലെ ആളുകൾ, സൂസന്റെ ട്രെയിനിംഗിന്റെ സമയം, ബാങ്കിൽ നിന്ന് കൂടെ വരുന്നവരുടെ എണ്ണം... അങ്ങനെ.

ചൂടുള്ള ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഷാനുവിന്റെ മുഖം വീണ്ടും ഗൗരവത്തിലേക്ക് മാറി. അവന്റെ കണ്ണുകൾ താഴേക്ക് പതിഞ്ഞു...

“ആന്റി, ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായെന്ന് അറിയാമോ?”

“രണ്ടു വർഷമെങ്കിലും ആയില്ലേ?”

“രണ്ടു വർഷവും കുറച്ച് മാസവും.. കല്യാണം കഴിഞ്ഞ് ആദ്യം എല്ലാം നല്ല രസമായിരുന്നു. പുതിയ വീട്, പുതിയ സ്ഥലം, പുതിയ ജോലി.

എല്ലാം.. പിന്നെ പതുക്കെ ചെറിയ പ്രശ്നങ്ങൾ തുടങ്ങി.”

സൂസൻ അവനെ നോക്കി.

“എന്തുതരം പ്രശ്നങ്ങൾ?”

“വലിയ കാര്യങ്ങളൊന്നുമല്ല. അവൾക്ക് അവളുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റെ തിരക്കുകൾ. ചിലപ്പോൾ അവൾക്ക് പുറത്തുപോകണം. എനിക്ക് ഓഫീസിൽ ജോലി തീർക്കാനുണ്ടാകും. ചിലപ്പോൾ അവൾക്ക് വീട്ടിൽ ആരെങ്കിലും വരണം. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണമെന്നു തോന്നും.”

“അത് എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന കാര്യങ്ങളല്ലേ?”

“അതെ. പക്ഷേ അന്നൊന്നും അത്ര കാര്യമാക്കിയില്ല.”

“പിന്നെ?”

ഷാനു ഒരു നിമിഷം ആലോചിച്ചു.

“പിന്നെ അവൾക്ക് പഴയൊരു സുഹൃത്തുമായി വീണ്ടും ബന്ധം ഉണ്ടായി. ആദ്യം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. അവളുടെ പഴയ കൂട്ടുകാരനാണെന്ന് മാത്രമേ കരുതിയുള്ളൂ.”

“നീ ചോദിച്ചില്ലേ?”

“ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, പഴയ പരിചയമാണ്, ഒന്നുമില്ലെന്ന്. ഞാനും വിശ്വസിച്ചു.”

സൂസൻ ഒന്നും പറഞ്ഞില്ല..

“ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. പക്ഷേ അന്നൊന്നും എനിക്ക് സംശയം തോന്നിയില്ല.”

“ഷാനൂ, നീ അവളെ വിശ്വസിച്ചതിൽ തെറ്റൊന്നുമില്ല.”

അവൻ അവളെ നോക്കി.

“പക്ഷേ, ചിലപ്പോൾ അത്രയും വിശ്വസിച്ചതുകൊണ്ടാവാം എനിക്ക് ഒന്നും മനസ്സിലാകാതിരുന്നത്.”

“അങ്ങനെ ചിന്തിക്കണ്ട.

💬 Comments

View all comments