0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 341.1K

ഒരാളെ വിശ്വസിക്കുന്നത് തെറ്റല്ല. ആ വിശ്വാസം മറ്റൊരാൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അവരുടെ കാര്യമാണ്.”

ഷാനു ഒന്നും മിണ്ടിയില്ല..

“ആന്റി… ഹെബ എന്നെ ഇട്ടിട്ടു പോയതിന്റെ കാരണം ഇപ്പോളുമെനിക്കറിയില്ല.., എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കുഞ്ഞുതിലേ മുതലുള്ള ഇഷ്ടമാ. MBA കഴിഞ്ഞതും വീട്ടുകാർ തന്നെ നല്ല രീതിയിൽ നടത്തിയ കല്യാണമാ ഇത്.

എന്നിട്ടും അവൾ… അവൾക്ക് എങ്ങനെ തോന്നി ഇങ്ങനെ ഇറങ്ങിപ്പോകാൻ?” ഷാനു ചായക്കപ്പ് ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു. അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു നിരാശയുണ്ടായിരുന്നു..

സൂസൻ അവനെ ഉപദേശിക്കുന്ന ഭാവത്തിൽ ഒന്നും പറഞ്ഞില്ല. വെറുതെ കേട്ടിരുന്നു. കാരണം ചില വേദനകളിൽ ഉപദേശങ്ങളേക്കാൾ വലിയ ആശ്വാസം മറ്റൊരാൾ അത് കേട്ടിരിക്കുക എന്നത് മാത്രമാണ്..

“എല്ലാവരും ചോദിക്കില്ലേ ആന്റി, അവൾ എവിടെയെന്ന്? അവരോടൊക്കെ ഞാൻ എന്ത് മറുപടി പറയണം എന്നറിയാതെ നിൽക്കുകയാ. ഫ്രണ്ട്സും റിലേറ്റീവ്സും ഒക്കെ വിളിക്കുമ്പോൾ പല തരത്തിലുള്ള നുണ പറയേണ്ടി വരുന്നു. എനിക്ക് ഭയങ്കര ഗിൽറ്റ് ഫീൽ ചെയ്യാറുണ്ട്.”

സൂസൻ കപ്പ് താഴെ വെച്ചിട്ട് മെല്ലെ അവന്റെ കൈവിരലുകളിൽ തൊട്ടു. ഒരമ്മയുടെ സ്പർശനത്തിന്റെ കരുത്ത് അവൾ അതിലൂടെ നൽകി..

“മോൻ വിഷമിക്കാതെടാ… എല്ലാ മനുഷ്യന്മാരുടെയും ജീവിതം നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണമെന്നില്ല. എനിക്കും അറിയാം, ഈ പ്രായത്തിൽ ഇതൊക്കെ താങ്ങുക എന്ന് പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാ.

പക്ഷെ ചിലപ്പോഴൊക്കെ ജീവിതം നമ്മളെ ഇങ്ങനെ ചില വഴികളിലൂടെ നടത്തിക്കും”

സൂസൻ വെള്ളം കുടിച്ചു.

“പക്ഷേ ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്ക്.”

“നിങ്ങൾ തമ്മിൽ ശരിക്കും സന്തോഷമായിരുന്നോ?”

അവൻ കുറച്ചുനേരം അവളെ നോക്കി.

“അതെ, ആന്റി. കുറഞ്ഞത് എന്റെ ഭാഗത്തുനിന്നെങ്കിലും.”

💬 Comments

View all comments