Chapter Title : മൗനവസന്തം 1 [കബനീനാഥ്]
അവൾ സ്നേഹത്തോടെ അവന്റെ കവിളിൽ തട്ടി എഴുന്നേറ്റു..
ഷാനു ഒരു ചെറിയ പുഞ്ചിരിയോടെ തലയാട്ടി. “ശരി ആന്റി... ഞാൻ ഇപ്പോൾ റെഡിയാകാം.”
സൂസൻ തന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. അവളുടെ ഹൃദയം പെട്ടെന്ന് വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. ഷാനുവിന്റെ ആ അവസ്ഥ അവൾ മനസ്സിലാക്കിയിരുന്നുവെങ്കിലും, അത് അവളിൽ ഒരു അസ്വസ്ഥതയല്ല ഉണ്ടാക്കിയത്, മറിച്ച് അവളുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന ചില അവ്യക്തമായ വികാരങ്ങളെ അത് തട്ടിയുണർത്തുകകൂടിയായിരുന്നു..
പുറത്തുപോകാം എന്ന് പറഞ്ഞ സ്ഥിതിക്ക്, നാട്ടിൽ സ്ഥിരമായി ധരിക്കുന്ന ചുരിദാറോ സാരിയോ അല്ല ധരിക്കേണ്ടത് എന്ന് അവൾക്ക് തോന്നി. അവൾ കൊണ്ടുവന്ന വസ്ത്രങ്ങളിൽ നിന്നും മെറൂൺ നിറത്തിലുള്ള ഒരു ഫ്രോക്ക് എടുത്തു..
വളരെ വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് അവൾ അത്തരത്തിലുള്ളൊരു വസ്ത്രം ധരിക്കുന്നത്..
ഒരു വർഷം മുന്നേ ബാങ്കിൽ നിന്നും ബാഗ്ലൂർക്കു ടൂറു പോയപ്പോ ഒരു കൗതുകത്തിനു വേടിച്ചതായിരുന്നു.. ഒരു തവണ പോലും ഇട്ടു നോക്കിയിട്ടേ ഇല്ല.
അല്ലെങ്കിൽ തന്നെ എവിടെ ഇട്ടു പോവാനാണ്, ആർക്കു വേണ്ടിയാണ്.. ഇവിടേക്ക് വന്നപ്പൊ ഒരു കൗതുകത്തിനെടുത്തു വച്ചതായിരുന്നു. അതു വെറുതേയായില്ലാ എന്നവൾക്കു തോന്നി..
അവൾ ഡ്രസ്സ് ഇട്ടു കണ്ണാടിയിൽ തന്നെ തന്നെ ഒന്നു നോക്കി. കൈമുട്ടിനു തൊട്ടു മുകളിൽ വരെ കൈയ്യിറക്കമുള്ള മെറൂൺ നിറത്തിൽ ചെറിയ വെള്ളയും ഇടതൂർന്ന കറുപ്പുമുള്ള, കണങ്കാലിൽ നിന്നും കുറച്ചു മുകളിൽ വരെ ഇറക്കമുള്ള കോട്ടൻ ഫ്രോക്ക്..
ഇവിടേക്ക് വരുന്നതിനു തലേ ദിവസം വാക്സ് ചെയ്തതു കൊണ്ടു തന്നെ തന്റെ കാലുകൾ
ഭംഗിയുള്ളതായി നല്ല അവൾക്കു തോന്നി. കണങ്കാലിൽ അവൾ എപ്പോഴും ധരിക്കുന്ന സ്വർണ്ണ കൊലുസും
💬 Comments
View all comments