0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 392.8K

ഷെയ്പ്പിൽ വെട്ടിയ നഖങ്ങളിൽ ഇളം പീച്ച് കളറിലുള്ള നെയിൽ പോളിഷും വല്ലാത്തൊരു ചാരുത നൽകി…

കണ്ണാടിയിലെ തന്റെ പ്രതിബിംബം കണ്ടപ്പോൾ സൂസന് തന്നെത്തോട് തന്നെ ഒരപൂർവ്വമായ ഇഷ്ടം തോന്നി. താൻ ഇത്രയും സുന്ദരിയാണോ എന്ന് അവൾ ആദ്യമായി ചിന്തിച്ചുപോയി..

തയ്യാറായി അവൾ മുറിക്ക് പുറത്തേക്ക് വന്നു.

ലിവിങ് റൂമിൽ ഷാനു നേരത്തെ തന്നെ റെഡിയായി നിൽപ്പുണ്ടായിരുന്നു. സൂസൻ പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. ആ കാഴ്ച കണ്ടപാടെ അവന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.

കൺമുന്നിൽ നിൽക്കുന്നത് സൂസനാന്റി തന്നെയാണോ എന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫ്രോക്കിൽ അപാര സ്റ്റൈലിഷ് ലുക്കിൽ ആദ്യമായി അവളെ കണ്ടതും അവൻ പൂർണ്ണമായി മരവിപ്പിച്ചു കളഞ്ഞു..

അവന്റെ നിശബ്ദമായ നോട്ടം കണ്ട സൂസൻ ചെറുതായി ഒന്ന് നാണിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു,

“എന്താടാ... ഇങ്ങനെ നോക്കുന്നത്? കോലം കെട്ടിയതുപോലെ ഉണ്ടോ?”

ഷാനുവിന് വാക്കുകൾ കിട്ടിയില്ല. അവൻ പതുക്കെ അവളുടെ അരികിലേക്ക് നടന്നു വന്ന് അത്ഭുതത്തോടെ പറഞ്ഞു,

“ആന്റി... സത്യമായിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. ഈ ഡ്രസ്സിൽ ആന്റിയെ കാണാൻ... എന്തൊരു ഭംഗിയാണ്! ഞാൻ... എനിക്ക് തോന്നുന്നത് ഇനി ഞാൻ ആന്റിയെ ‘ആന്റി’ എന്ന് വിളിക്കേണ്ടതില്ലെന്നാണ്...

ഇത്രയും സ്റ്റൈലായിട്ടുള്ള ഒരാളെ എങ്ങനെ ആന്റി എന്ന് വിളിക്കും?”

സൂസൻ ഉറക്കെ ഒന്ന് ചിരിച്ചുപോയി. ആ ചിരിയിൽ അവളുടെ സകല ആശങ്കകളും അലിഞ്ഞുതീർന്നിരുന്നു…

“അയ്യടാ! അതുകേട്ടില്ലേ... ഇവിടെ എന്നെ അറിയുന്ന വേറെ ആരുമില്ലല്ലോ..? നീയും ഞാനും മാത്രം അല്ലേയുള്ളൂ. അതുകൊണ്ടാ നാട്ടിലും വീട്ടിലൊന്നും ഇടാൻ പറ്റാത്ത ഇത്തരം ഡ്രസ്സുകളൊക്കെ ഞാൻ ഇട്ടുനോക്കിയത്.

നാട്ടിൽ ഇങ്ങനെ വല്ലോം

💬 Comments

View all comments