0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 466.4K

കാലുകൾ ചെറുതായി പിന്നിലേക്ക് വലിക്കാൻ നോക്കിയെങ്കിലും അവന്റെ പിടിയിൽ അവൾ പെട്ടിരുന്നു. അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു,

“ഷാനു.…..!!! ഇതെന്താ…. ഇത് എന്താ നീ കാണിക്കുന്നത്…? വിട്...” അവനെ തടയാൻ അവൾ തന്റെ രണ്ട് കൈകളും അവന്റെ നെഞ്ചിൽ വെച്ച് തള്ളാൻ നോക്കി…

എങ്കിലും അവളുടെ ആ ചെറുത്തുനിൽപ്പ് വളരെ ദുർബലമായിരുന്നു.

വിറയാർന്ന അവളുടെ അധരങ്ങളിലേക്ക് അവൻ തന്റെ അധരങ്ങൾ തൊടീച്ചതും, അവൾ മയക്കം ബാധിച്ച പോലെ പതുക്കെ മിഴികൾ ഒന്നടഞ്ഞു തുറന്നു. അവരുടെ നോട്ടങ്ങൾ തമ്മിൽ കോർത്തു.

അവളുടെ വിറയാർന്ന കണ്ണുകളിലേക്കു നോക്കിക്കൊണ്ടുതന്നെ ഷാനു വീണ്ടും അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. അവൾ കണ്ണുകൾ കൂട്ടിപ്പിടിച്ചു. വീണ്ടും അവൻ അവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തപ്പോൾ, അവളുടെ മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നുണ്ടായിരുന്നു...

ഷാനുവിന്റെ ചുണ്ടുകളുടെ ആ ചൂടും കടന്നുകയറ്റവും അവളുടെ തലച്ചോറിനെ മരവിപ്പിച്ചു കളഞ്ഞു. ആദ്യ നിമിഷങ്ങളിൽ അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി.

നാക്കുകൾ കൂട്ടിമുട്ടി…

അവൾക്ക് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. കാലുകൾ ഉറച്ചുനിൽക്കാൻ കഴിയാതെ വിറയ്ക്കാൻ തുടങ്ങി. ഒടുവിൽ, തടയാൻ ശ്രമിച്ച ആ കൈകൾ തന്നെ പതുക്കെ ഉയർന്ന് ഷാനുവിന്റെ തോളിലൂടെയും കഴുത്തിലൂടെയും കോർക്കപ്പെട്ടു.

അവളും അവനെ ഇറുകെ പുണർന്നുകൊണ്ട് ആ ചുംബനത്തിന് പൂർണ്ണമായി കീഴടങ്ങി. ലിവിങ് റൂമിൽ, പുറംലോകം മറന്ന്, അവരുടെ ആദ്യത്തെ ആഴത്തിലുള്ള പ്രണയത്തിന്റെ തീവ്രത ആ ചുണ്ടുകളിലൂടെ പരസ്പരം പടർന്നു കയറുകയായിരുന്നു.

അവൾ വർഷങ്ങളായി അടച്ചുവെച്ച എല്ലാ അണക്കെട്ടുകളും ആ ഒരു ചുംബനത്തിൽ തകർന്നു വീഴുകയായിരുന്നു എന്നു പറയുന്നതാവും ശരി. അവരുടെ ശ്വാസങ്ങളുടെ തീവ്രത മാത്രം ആ മുറിയിൽ

💬 Comments

View all comments