0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 571

"പക്ഷെ ഇവർ ചെയ്ത തെറ്റിന്റെ ശിക്ഷ ഇവർ അനുഭവിക്കണം. അതുകൊണ്ട് നിത്യ ഗ്ലോറി ആന്റിയെ വിളിക്ക്. ആരെയും ശിക്ഷിക്കാനും രക്ഷിക്കാനും ഞാൻ നിക്കുന്നില്ല. ഗ്ലോറി ആന്റിയോട് ഇത് നിയമപരമായി മുൻപോട്ട് കൊണ്ടുപോകാൻ പറ. ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല." വെള്ളം കുടിച്ചിട്ട് ചേച്ചി തിരികെ റൂമിലേക്ക് നടന്നു. നിത്യ വേഗം തന്നെ കഴിച്ചു തീർത്തിട്ട് എഴുന്നേറ്റു. അനുവും നിതിനും ഇനി എന്തെന്ന് അറിയാതെ നോക്കി ഇരുന്നു. ഞാനും കഴിച്ചു തീർത്തിട്ട് പ്ലേറ്റ് എടുത്തുകൊണ്ടു അടുക്കളയിലേക്ക് നടന്നു. ആ സമയം നിത്യ റൂമിൽ നിന്നു ഇറങ്ങി ഗ്ലോറി ആന്റിയുടെ ഫ്ലാറ്റിലേക്ക് നടന്നു. സമയം കടന്നു പോയി. നിത്യ പോയിട്ട് അര മണിക്കൂർ കഴിഞ്ഞു. അനുവും നിതിനും തമ്മിൽ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അടുക്കളയിലെ ഓരോരോ ജോലികളായി തീർത്തു. ശ്രേയ ചേച്ചി ആണെങ്കിൽ റൂമിൽ നിന്നു ഇറങ്ങിയില്ല. പുറത്തെ മഴ ഇപ്പോൾ ഒന്നും കുറയാൻ സാധ്യത ഇല്ലെന്ന് സ്വയമേ തോന്നി. വല്ലാത്ത മൂകത അവിടെ തളം കെട്ടി നിന്നു. അനുവിന്റെ മുഖത്ത് അപ്പോളും പേടി ഉണ്ടായിരുന്നു. ഞാൻ പതുക്കെ അവളെ നോക്കിയിട്ട് പറഞ്ഞു. " നീ വിഷമിക്കേണ്ട, സംഭവിച്ചത് സംഭവിച്ചു. ഇനി രക്ഷപെടാൻ ഉള്ളത് ആലോചിക്കാം. ഇപ്പോൾ നമ്മുടെ മുൻപിൽ രക്ഷപെടാൻ ഏറ്റവും നല്ല മാർഗം ഇതാണ്. " പറഞ്ഞുകൊണ്ട് ഇരിക്കവേ വാതിൽ തുറന്നു നിത്യ വന്നു. ഞങ്ങളെ നോക്കി പറഞ്ഞു. "ഞാൻ എല്ലാം ആന്റിയോട് പറഞ്ഞു. ആന്റി സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്. പക്ഷെ അയാൾ അത്രയും നിസാരക്കാരൻ അല്ലായെന്ന് അറിയുന്നതുകൊണ്ട് ആന്റിക്ക് ഇത് ഒറ്റക്ക് പറ്റുമോ

💬 Comments

View all comments