0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 570

താഴോട്ട് തന്നെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു. " അനു ഇവിടെന്ന് ഇറങ്ങി പോയിട്ട് അവൾക്ക് എന്തെങ്കിലും പറ്റിയാൽ അതോർത്തു പിന്നെ ചേച്ചി വിഷമിക്കില്ല എന്ന് വാക്ക് തന്നാൽ ഞാൻ അവരെ ഇറക്കി വിടാം. " നിമിഷങ്ങൾ കടന്നു പോയി. ചേച്ചി മിണ്ടാതെ താഴേക്ക് തന്നെ നോക്കി ഇരുന്നു. ഞാൻ നിത്യയെ നോക്കിയിട്ട് പറഞ്ഞു. "അവരോട് കഴിക്കാൻ പറ. എന്നിട്ട് എങ്ങോട്ടാണെന്ന് വെച്ച് നമ്മുക്ക് കൊണ്ടുപോയി വിടാം." നിത്യ എന്നെയും ചേച്ചിയെയും മാറി മാറി നോക്കിയിട്ട് റൂമിൽ നിന്നു പോയി. ഞാൻ ചേച്ചിയെ തനിച്ചാക്കി ഇറങ്ങി. ചേച്ചി ഓർഡർ ചെയ്തിരുന്ന ചിക്കൻ ബിരിയാണി എത്തിയിരുന്നു. എല്ലാവരും കൈ കഴുകി ഇരുന്നു. ഞാനും നിത്യയും റൂമിന്റെ വാതിലിലേക്ക് നോക്കി. ചേച്ചി വരുമെന്ന് പ്രതീക്ഷിച്ചു ഞങ്ങൾ കഴിക്കാൻ തുടങ്ങി. എന്നാൽ കഴിച്ചു കഴിയാറായിട്ടും ചേച്ചി വരാത്തതുകൊണ്ട് ചേച്ചി ഉറച്ച തീരുമാനത്തിൽ ആണെന്ന് എനിക്ക് തോന്നി. ഞാൻ നിത്യയെ നോക്കി. നിത്യ പതുക്കെ എന്നെ നോക്കിയിട്ട് എന്നോട് പറയാൻ ആംഗ്യം കാട്ടി. ഞാൻ പറയാൻ തുടങ്ങുമ്പോൾ ആ വാതിൽ തുറന്നു. ചേച്ചി ഇറങ്ങി നടന്നു നേരെ ടേബിളിന്റെ അടുക്കെ വന്നു. എന്ത് പറയുമെന്ന് അറിയാൻ 4 പേരും നോക്കി ഇരുന്നു. എന്നാൽ ഒന്നും മിണ്ടാതെ ജെഗിൽ നിന്നു വെള്ളം ഗ്ലാസ്സിലേക്ക് ഊറ്റി. പതുക്കെ ഗ്ലാസ്‌ കൈയിൽ എടുത്തിട്ട് പറഞ്ഞു. " നിത്യ, ഇവരെ ഇറക്കി വിടേണ്ട. " അത് കേട്ടതും അനുവും നിതിനും മുഖത്തോട് മുഖം നോക്കി ആശ്വസിച്ചു. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു. പെട്ടെന്ന് ചേച്ചി തുടർന്നു.

💬 Comments

View all comments