Chapter Title : മഴ മേഘങ്ങൾ 2 [Gibin]
വേറെ ഒരു മനുഷ്യനായി. അവന്റെ പോഴയ്മ കാരണം ഞാൻ അവനെ ഇട്ടിട്ട് പോകും എന്ന പേടിയിൽ അവൻ എനിക്ക് കുറെ നിബന്ധനകൾ വെച്ചു. അത് പതുക്കെ സംശയരോഗം ആയി മാറി. ദിവസവും എന്നെ കുറ്റപ്പെടുത്തി ഉള്ള സംസാരവും ആവശ്യമില്ലാത്ത കുറ്റങ്ങളും കാരണം ഭ്രാന്തിന്റെ അറ്റത്തു എത്തി നിന്ന സമയം ആണ് ഞാനും നിതിനും കൂടെ ഒരു യാത്രക്ക് പോയതും അവിടെ ഒരു റൂമിൽ എടുത്തു നിന്നതും. അന്ന് ഞങ്ങൾ തമ്മിൽ സെക്സിൽ ഏർപ്പെട്ടു. ആ നിമിഷം കിട്ടിയ സുഖത്തിന്റെ പുറത്ത് എനിക്ക് വല്ലാത്ത ധൈര്യം തോന്നി. ആ നിമിഷം ശാരോണിന്റെ കാൾ വന്നപ്പോൾ ഞാൻ ചാടി കേറി എടുത്തു. ഇത്രയും ദിവസം അവൻ എന്നെ വേദനിപ്പിച്ചതിന് ഒരു വേദന നൽകണം എന്ന് തോന്നി. ഞാൻ അവനോട് ഞങ്ങളുടെ ഇടയിൽ നടന്നത് പറഞ്ഞു. അവൻ തെറി വിളിച്ചപ്പോൾ ഞാൻ ഫോൺ കട്ട് ആക്കി. പിന്നെയും ഞങ്ങൾ സെക്സിൽ ഏർപ്പെട്ടു. അതിനു ശേഷം നോക്കിയപ്പോൾ കണ്ടത് അവൻ തൂങ്ങി ചാകാൻ പോകുന്നതിനു മുൻപ് എനിക്ക് ആയച്ച ഒരു വോയിസ് മെസ്സേജ് ആയിരുന്നു. ഞാൻ കുറെ വിളിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് എടുത്തു പറഞ്ഞു, അവൻ മരിച്ചു എന്ന്. അപ്പോൾ മുതൽ വന്നു തുടങ്ങിയതാ ഭീഷണികൾ. " അനു ഉറക്കെ കരഞ്ഞു. "എന്റെ വീട് അവർ കത്തിച്ചു. നിതിന്റെ അച്ഛനെ അവർ തല്ലി ഹോസ്പിറ്റലിൽ ആക്കി. ഇനി ഞങ്ങളെ കിട്ടിയാൽ ഒരു ദക്ഷണ്യവും ഇല്ലാതെ അവർ കൊല്ലും. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ല." ഇത്രയും പറഞ്ഞു അനു വീണ്ടും കരഞ്ഞു.
💬 Comments
View all comments