Chapter Title : മഴ മേഘങ്ങൾ 2 [Gibin]
എല്ലാം കേട്ട് മരവിച്ച അവസ്ഥയിൽ ഞാനും നിത്യയും. എന്തെങ്കിലും പറയണം എന്ന് ഉണ്ടെങ്കിലും ഉറക്കെ പറയാൻ നാക്ക് പൊങ്ങിയില്ല. പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. "നിത്യ ഫുഡ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇനി ഒന്നും ഉണ്ടാക്കാൻ നിക്കേണ്ട. ഫുഡ് കഴിച്ചു കഴിഞ്ഞു എവിടെ ആണെന്ന് വെച്ച് ഈ രണ്ടിനേം കൊണ്ട് ഇറക്കി വിട്ടേക്ക്. " ഇത്രയും പറഞ്ഞിട്ട് ശ്രേയ റൂമിലേക്ക് കേറി പോയി. ഞാനും നിത്യയും അനുവിനെ അവിടെ വിട്ടിട്ട് ചേച്ചിയുടെ റൂമിലേക്ക് പോയി. സോഫയിൽ നിതിൻ ഉറക്കം എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ചേച്ചി ഒരു സിഗരറ്റ് വലിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിക്കുന്നു. ഞങ്ങൾ കതക് അടച്ചപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും പുറത്തേക്ക് നോക്കി വലി തുടർന്നു. നിത്യയ്ക്ക് സ്റ്റാർട്ടിങ് പ്രോബ്ലം ഉള്ളത് കൊണ്ട് ഞാൻ തന്നെ തുടക്കം ഇട്ടു. "ചേച്ചി, അവരെ അങ്ങനെ എവിടെയും കൊണ്ടുപോയി വിടാൻ പറ്റില്ല. അവരുടെ ജീവന് ഭീഷണി ഉണ്ട്. അവരുടെ അവസാന ആശ്രയം ആണ് ചേച്ചി. ചേച്ചി കൂടെ കൈ വിട്ടാൽ.." "കാവ്യ മോളെ, ഞാൻ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഇത് പറഞ്ഞത്. അവരെ സഹായിക്കാൻ നമ്മൾ കൂട്ട് നിൽക്കരുത്. ആ രണ്ടും ചെയ്ത തെറ്റിന്റെ ഭാഗം ആകാൻ എനിക്ക് വയ്യ. നിങ്ങളെ കൊണ്ട് ഞാൻ അത് ചെയ്കത്തും ഇല്ല." ഇത് കേട്ടത്തോടെ നിത്യ പറഞ്ഞു. "എന്ത് തെറ്റ്? അവളുടെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്ക്. അവൾ കുറെ അനുഭവിച്ചില്ലേ. അവളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ അവനു കഴിഞ്ഞില്ല. അതിനാൽ അല്ലെ ഇതെല്ലാം നടന്നത്?
💬 Comments
View all comments