Chapter Title : മഴ മേഘങ്ങൾ [Gibin]
മനസിലായോടി "
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അത് കണ്ടിട്ടാകണം അവൾ പറഞ്ഞു.
"പ്രായം വെച്ചു നോക്കിയാൽ ഞാൻ നിന്റെ ചേച്ചിയായി വരില്ലേ? അപ്പോൾ ചേച്ചിടെ ഉപദേശം ആയിട്ട് കണ്ടാൽ മതി. പിന്നെ തന്നത് മറക്കാതെ ഇരിക്കാനാ."
ഇത്രയും പറഞ്ഞിട്ട് അവൾ വണ്ടി എടുത്തു. നിർത്തേടി എന്ന് പറഞ്ഞിട്ട് വണ്ടിന്നു ഇറങ്ങി പോകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ധൈര്യം ഇല്ലാത്തതുകൊണ്ട് മിണ്ടാതെ ഇരുന്നു.
മഴയുടെ ശക്തി കൂടി. അവൾ ട്രാഫിക് എല്ലാം കടന്നു നീങ്ങി. യാത്ര അവസാനിച്ചത് ഒരു വലിയ ഫ്ലാറ്റിന്റെ ചുവട്ടിൽ ആണ്. കാർ പതുക്കെ പാർക്ക് ചെയ്തിട്ട് അവൾ ഇറങ്ങി. എന്നോട് ഇറങ്ങാൻ പറഞ്ഞതും ഇല്ല. ഞാനും ചാടി ഇറങ്ങി ഒരു ബാഗ് എടുത്തപ്പോളേക്കും അവൾ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി. മൂന്ന് ബാഗും എടുത്തുകൊണ്ടു അവളോടൊപ്പം പോകുന്നത് നടക്കുന്ന കാര്യം അല്ലെന്നു മനസിലാക്കി തോളിൽ ഇട്ട ബാഗും ആയിട്ട് അവളുടെ പുറകെ ഓടി. ലിഫ്റ്റിന്റെ മുൻപിൽ വെച്ചു അവളെ കണ്ടുമുട്ടി. അവൾ ലിഫ്റ്റിൽ കയറി, കൂടെ ഞാനും. അവൾ ഏഴാം നിലയിലേക്ക് ഉള്ള ബട്ടൺ അമർത്തി.
ഏഴാം നിലയിൽ എത്തിയതും വീണ്ടും അവൾ മുൻപിൽ നടന്നു. നിശബ്ദത നിറഞ്ഞ ഫ്ലാറ്റ്.
ഓരോ റൂമിന്റെ മുൻപിലും ഉള്ള ബോര്ഡിലെ പേരുകൾ വായിച്ചു വായിച്ചു ഞാൻ മുൻപോട്ട് നടന്നു.
701 ബാബു വര്ഗീസ്, mbbs
702 ജലീൽ റഹ്മാൻ, CA
703 ഗ്ലോറി സെബാസ്റ്റ്യൻ, LLB
704 ശ്രേയ, (വാലും ഇല്ല, ക്വാളിഫിക്കേഷനും ഇല്ല)
അവൾ അവിടെ നിന്നിട്ട് കാളിങ് ബെൽ അമർത്തി. ഞാനും പുറകിൽ നിന്നു.
💬 Comments
View all comments