Chapter Title : മഴ മേഘങ്ങൾ [Gibin]
മുൻപിൽ കയറാൻ ആംഗ്യം കാണിച്ചു. മുന്പിലെ വാതിൽ തുറന്നു അകത്തു കയറി ചന്തി സീറ്റിൽ ഉറപ്പിച്ചപ്പോൾ ആണ് ഒരു ആശ്വാസം തോന്നിയത്. പേടി മാറി, ഏതായാലും ഇവൾ വന്നതോണ്ട് ആണ് രക്ഷപെട്ടെ എന്ന ബോധം മനസ്സിൽ ഉണ്ട്. അവൾ പതുക്കെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. കുറഞ്ഞത് 6 വർഷം ആയി കാണും ഞങ്ങൾ കണ്ടിട്ട്. അന്ന് ഇവൾ മെലിഞ്ഞു നാടൻ പാവാടയും ടോപ്പും ഇട്ട നടന്നിരുന്നത്. ഇപ്പോൾ ആള് ആകെ മാറി. നല്ല ടൈറ്റ് ടീഷർട്ടും ജീൻസും, മുടി സൈഡിലേക്ക് വരിഞ്ഞു വെച്ചു ഒരു സ്റ്റൈൽ. ആകെ ആള് മാറി.
ഇങ്ങനെ ആലോചനയിൽ മുഴുകി ഇരുന്ന എന്നോട് അവൾ ചോദിച്ചു.
"പെട്ടി എല്ലാം ചുമന്നു ക്ഷീണിച്ചോ? "
"ചെറുതായിട്ട്. നല്ല ഭാരം ആയിരുന്നു."
"നീ പേടിച്ചോ? അവന്മാർ പിടിച്ചപ്പോൾ എന്താ ഒന്നും മിണ്ടാതെ നിന്നത്?"
"പെട്ടെന്ന് പേടിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയതോണ്ടാ മിണ്ടാതെ നിന്നത്."
അവൾ ഒന്നും കൂടെ ചിരിച്ചു. ഞാനും ചിരിച്ചു. പെട്ടെന്നാണ് അവളുടെ ഇടത്തു കൈ എന്റെ വലത്തേ കവിളിൽ പതിച്ചത്. എന്താ സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുൻപ് എന്റെ ചെവിയിൽ ഒരു ചൂളം അടി കേട്ടു തുടങ്ങി. കവിളിൽ വല്ലാത്ത പുകച്ചിൽ. കണ്ണ് നിറഞ്ഞു. ഞാൻ കവിളിൽ കൈ വെച്ചുകൊണ്ട് വാ തുറന്നു പിടിച്ചവളെ നോക്കി.
"ഒരുത്തൻ നിന്റെ ദേഹത്തു കൈ വെച്ചാൽ പേടിച്ചു മിണ്ടാതെ ഇരിക്കുകയല്ല ചെയേണ്ടത്. പിന്നെ ഒരിക്കലും അവൻ ഒരുത്തിയുടെയും മുകളിൽ കൈ വയ്ക്കാത്ത രീതിയിൽ ആക്കി വിടണം.
💬 Comments
View all comments