Chapter Title : മഴ മേഘങ്ങൾ [Gibin]
പറഞ്ഞു.
"കുടിക്കാൻ ചായ ഇടുന്നുണ്ട്. ഇത് മുഖത്തു വെക്കാനാ. കവിൾ നന്നായി ചുവന്നു ഇരിപ്പുണ്ട്. തണുപ്പ് വെച്ചില്ലേൽ രാവിലത്തേക്ക് നീര് വെക്കും."
ഇത് കേട്ട് ഒരു ചിരി പാസ്സ് ആകിയിട്ട് ഞാൻ പെപ്സി മുഖത്തു വെച്ചു. അവൾക് മനസ്സിലായോ എന്നെ അടിച്ചത്? ആരാ അടിച്ചത് എന്ന് പോലും ചോദിച്ചില്ലലോ അതൊ എന്നെ അടിക്കും എന്ന് ഇവിടുന്ന് പ്ലാൻ ചെയ്തിട്ടാണോ വന്നത്. ആകെ ആശയകുഴപ്പം. എന്താണേലും തണുപ്പ് വച്ചതോടെ ചെറിയ ഒരു ആശ്വാസം കിട്ടി.
"വട്ടില്ല, നല്ല ബുദ്ധിയും ഉണ്ട് ഇവൾക്ക് "
മനസ്സിൽ ആലോചിക്കുന്ന നേരം കൊണ്ട് ചായയുമായി നിത്യ തിരിച്ചെത്തി.
ഞാൻ പതുക്കെ രുചിച്ചു നോക്കി, നല്ല രുചി.
"കൊള്ളാം. നല്ല കൈപ്പുണ്യം ഉണ്ട്."
" അത് ബ്രൂ കോഫി ആണ്. ആരിട്ടലും ഇതേ രുചി ഉണ്ടാകും. അല്ലാതെ കൈപ്പുണ്യം ഒന്നുമില്ല. "
നാക്ക് കുറച്ചു കൂടുതൽ ആണേലും പറഞ്ഞത് പോയിന്റ് ആയതുകൊണ്ട് ഞാൻ ചിരിച്ചു കാണിച്ചിട്ട് വീണ്ടും കുടിച്ചു. കുടിച്ചുകൊണ്ട് ഇരിക്കെ ശ്രേയ ഡ്രസ്സ് മാറി റൂമിൽ നിന്നു ഇറങ്ങി വന്നു. ഒരു സ്ലീവ്ലെസ്സ് ടീഷർട്ടും ഒരു ഷോർട്സും ആയിരുന്നു അവളുടെ വേഷം. ഇറങ്ങി വന്ന വഴിക്ക് ഹാളിൽ ഇരുന്ന ലാപ്ടോപ്പും എടുത്തു മടക്കി ബാഗിൽ വെച്ചിട്ട് ഞങ്ങളെ നോക്കി.
"ഓഫീസിൽ ഫോറിൻ ക്ലയന്റ്സ് വന്നിട്ടുണ്ട്. അവരോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ടാണ് ഞാൻ നിന്നെ പിക്ക് ചെയ്യാൻ വന്നത്. ഇപ്പോളെ ലേറ്റ് ആയി. ഞാൻ ഇറങ്ങുവാ. നിങ്ങൾ കതക് ലോക്ക് ചെയ്തിട്ട് കിടന്നോളു. ഞാൻ വരുമ്പോൾ നേരം വെളുക്കും. "
ഇത്രയും പറഞ്ഞിട്ട് വീണ്ടും
💬 Comments
View all comments