0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

പറഞ്ഞത്.. ഞാൻ ജോലി രാജിവെച്ച് മമ്മയുടെ കൂടെ വീട്ടിലിരിക്കാം എന്ന്""

"" അജയ്.. അതാണ് ഞാൻ പറഞ്ഞു വന്നത്... പെൻഷനും മറ്റുമായി ഇപ്പോൾ നിങ്ങൾ അല്ലൽ ഇല്ലാതെ മുന്നോട്ട് പോകും.. പക്ഷെ നിനക്കൊരു വിവാഹമൊക്കെ ആകുമ്പോൾ ഫിനാൻഷ്യലി ബുദ്ധിമുട്ടും... അന്നേരം ജോലിക്ക് ശ്രമിക്കാം എന്ന് വച്ചാൽ ഈ കാലയളവിൽ ഉള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒക്കെ വേണ്ടി വരും.. ശെരിയല്ലേ..?""

"" പിന്നെ എന്ത് വേണമെന്നാണ് അങ്കിൾ പറയുന്നത്..""

"" രാജലക്ഷ്മിയുമായി സംസാരിച്ചിട്ട് സ്റ്റെല്ല പറയുന്നത് ,നിങ്ങളുടെ വീടിന്റെ ഒരു പോർഷൻ വാടകക്ക് കൊടുക്കാൻ ആണ്.. എനിക്കും അത് നല്ലൊരു തീരുമാനമായി തോന്നി.""

""അത് മമ്മ സമ്മതിക്കുമെന്നു തോന്നുന്നില്ല അങ്കിൾ...കിച്ചനും മറ്റും പണിതു കൊടുക്കാമെന്ന് വെച്ചാലും അകത്തുകൂടി അല്ലെ രണ്ടാം നിലയിലേക്ക് വഴിയുള്ളൂ..""

"" ശെരിയാണ് അജൂ... ഷേർളി ഒരിക്കലും സമ്മതിക്കാൻ ചാൻസ് ഇല്ല.. ""

"" അഥവാ മമ്മയുടെ സമ്മതം ഇല്ലാതെ കൊടുത്താലും അവരോട് മമ്മ എങ്ങനെ ബിഹേവ് ചെയ്യുമെന്നും അറിയില്ലലോ അങ്കിൾ""

"" അവിടെയാണ് ഉണ്ണിക്കൃഷ്ണന് നമ്മളെ സഹായിക്കാൻ ആവുക.""

"" ഞാൻ.. ഞാൻ എങ്ങനെ? "" ഉണ്ണികൃഷ്ണൻ ഒന്ന് പതറി.

"" ഉണ്ണികൃഷ്ണൻ ഇവിടെ ഫ്ലാറ്റിൽ ആണെന്ന് അല്ലെ പറഞ്ഞത്... അജയുടെ വീട്ടിൽ താമസിച്ചാൽ എന്താ കുഴപ്പം? കുറച്ചിൽ ആയി തോന്നുന്നെങ്കിൽ വാടകയും കൊടുത്തോളൂ...""

"" അങ്കിൾ ....അത് ഞാനും ഇവനോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. എനിക്കൊരു കൂട്ടുമാകും.വീട്ടിൽ ചെന്നാൽ ഭ്രാന്ത് പിടിക്കും.. മമ്മ മമ്മയുടെ മുറിയിൽ..സംസാരവുമില്ല ഒന്നുമില്ല..""

"" അങ്കിൾ ..ഞാൻ... ഞാൻ പക്ഷേ..."" ഉണ്ണികൃഷ്ണൻ ഒരു തീരുമാനം എടുക്കാനാവാതെ പതറി.

""

💬 Comments

View all comments