0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

കയറാൻ പറഞ്ഞത്. ഞാൻ ഷേർളി യെ കണ്ടതും, അവളുടെ ഇപ്പോഴത്തെ അവസ്ഥയും ഒക്കെ സ്റ്റെല്ലയോട് പറഞ്ഞു. അവളുടെ റൂമിൽ അപ്പോൾ ഡോക്ടർ രാജലക്ഷ്മിയും ഉണ്ടായിരുന്നു. രാജലക്ഷ്മി പേരുകേട്ട ഒരു സൈക്ക്യാട്രിസ്റ്റ് ആണ്. അല്പം കഴിഞ്ഞു രാജലക്ഷ്മി എന്നെ ഫോൺ വിളിച്ചു...."" ജേക്കബ് വിസ്കി ഒന്ന് നുണഞ്ഞിട്ട് വറുത്ത കശുവണ്ടി എടുത്തു വായിലിട്ട് ചവച്ചു. അജയ് വേവലാതിയോടെ, ആകാംഷയോടെ അയാളെ നോക്കി

"" രാജലക്ഷ്മി പറഞ്ഞത്, ഷേർളിയെ ഇനിയിങ്ങനെ തനിച്ചു വിടരുതെന്നാണ്. അവളിപ്പോൾ തന്നെ കടുത്ത ഏകാന്തതയിൽ ആണ്.. അത് ഇങ്ങനെ പോയാൽ മെന്റൽ സ്റ്റേജിലേക്ക് വരെ എത്തിയേക്കും എന്ന് .

അതുകേട്ടതും അജയുടെ മുഖം മ്ലാനമായി .

"" ഞാൻ ജോലി രാജിവെച്ചാലോ അങ്കിൾ?"

"" അത് കൊണ്ടെന്ത് കാര്യം അജൂ... പെൻഷനും മറ്റും ആയി കുഴപ്പം ഇല്ലാതെ മുന്നോട്ട് പോയേക്കും... നീ ഒരുവിവാഹം കഴിച്ചാൽ?""

"" അത് ഞാൻ പറഞ്ഞു അങ്കിൾ... അജയ് ഒരു വിവാഹം കഴിച്ചാൽ മമ്മക്ക് ഒരു മാറ്റം ആകും... കൂട്ടിനൊരാൾ ഉണ്ടെങ്കിൽ ഒത്തിരി ആശ്വാസം അകില്ലേ?"" ഉണ്ണിക്കൃഷ്ണൻ ഇടയിൽ കയറി.

"" അതല്ല ഉണ്ണി ...അജയ് വിവാഹം കഴിച്ചാൽ ഒരുപക്ഷേ മാറ്റം ഉണ്ടാകാം... ഏതാണ്ട് 75 ശതമാനവും.... പക്ഷെ.... പക്ഷെ ബാക്കി 25 ശതമാനം... അതാണ് നമ്മുടെ പ്രശ്‌നം.. ഷേർളിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളൊരുപക്ഷെ ആ ദേഷ്യവും എല്ലാം വന്നു കയറുന്നവളോട് കാണിച്ചാൽ? അവളും ഷേർളി യുടെ അവസ്ഥ മനസിലാക്കാതെ റിയക്റ്റ് ചെയ്താൽ? അജയുടെ ഭാവിയും അതോടെ തീരില്ലേ? "" ജേക്കബ് വീണ്ടും വിസ്കി ഗ്ലാസ് എടുത്തു.

"" അതാ ഞാൻ

💬 Comments

View all comments