0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

ജോയിൻ ചെയ്തത് ഒരു പാവമാണ്. .വീട്ടിലേക്ക് വരും വരെ ഓഫീസ് വിട്ട് ഞാൻ അവന്റെ ഫ്ലാറ്റിൽ ആയിരുന്നു.... ഇന്നും. വീട്ടിലേക്ക് വന്നാലും മമ്മ ഒന്നും സംസാരിക്കില്ല... അങ്കിളിനോട് മമ്മ വർത്തമാനം പറഞ്ഞോ? ""

"" അതേ പറ്റി സംസാരിക്കാൻ ആണ് ഞാൻ നിന്നെ കാത്തിരുന്നത്... ഹലോ ഉണ്ണീ... ഇവിടേക്ക് പോരൂ.."" ഓർഡർ ചെയ്തിട്ട് ഉണ്ണികൃഷ്ണൻ ഒരു ചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ജേക്കബ് അവനെ വിളിച്ചു.

"" ഇരിക്കടോ . ."".

"" അല്ല അങ്കിൾ.. നിങ്ങൾ സംസാരിക്കൂ. ""ഉണ്ണി നിന്നതെ ഉള്ളൂ..

"" അജയുടെ ആത്മാർഥ സ്നേഹിതൻ അല്ലെ. അപ്പോൾ നിനക്കും ഇവിടെയിരിക്കാം.. ഞാൻ സംസാരിക്കാൻ വന്നത് ഇവന്റെ മമ്മയെ കുറിച്ചാണ് ..""

"" അങ്കിൾ.. ഇവന് ഭയങ്കര വിഷമം ഉണ്ട് അക്കാര്യത്തിൽ. മമ്മ. ഓടിച്ചാടി നടന്നിട്ട് പെട്ടന്ന് ഒന്നും വയ്യാണ്ടായപ്പോൾ ..ആ വിഷമം കൂടെ ഇവനൊന്നു മനസിലകണ്ടേ..""

"" ഉണ്ണീ.. ഞാൻ..."" അജയ് എന്തോ പറയാൻ ആഞ്ഞപ്പോൾ ജേക്കബ് കൈയുയർത്തി അവനെ തടഞ്ഞു .

"" ഉണ്ണീ... അജയ്ക്ക് അറിയാം അതൊക്കെ.. അവനും നഷ്ടങ്ങൾ ഉണ്ടല്ലോ. അവന്റെ അച്ച... അവന്റെ മമ്മ ഈ അവസ്ഥയിൽ.... ഈയവസ്ഥയിൽ ആണ് നിങ്ങൾ കൂട്ടുകാരൊക്കെ സഹായിക്കേണ്ടത്.""

"" അജയുടെ ഒപ്പമുണ്ട് അങ്കിൾ... അവനു വേണ്ടുന്ന ധൈര്യമൊക്കെ കൊടുക്കാറുണ്ട്. "" ഉണ്ണി പറഞ്ഞു.

"" അതൊക്കെ വേണം ഉണ്ണീ... ഞാൻ ഷേർളിയുടെ വിവരങ്ങൾ സ്റ്റെല്ലയോട് പറഞ്ഞു, അവളുടെ ഏറ്റമടുത്ത കൂട്ടുകാരി ആയിരുന്നല്ലോ ഷേർളി. ഈയിടെയായി അവളുടെ ഫോൺ കോളുകൾ പോലും ഷേർളി അറ്റൻഡ് ചെയ്യാറില്ല . അതുകൊണ്ടാണ് എന്നോട് ഇതിലെ വരുമ്പോൾ

💬 Comments

View all comments