0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

ഫാസ്റ്റും കഴിച്ചിട്ടില്ല . പട്ടിണി കിടന്ന് , അജൂനെ തനിച്ചാക്കി അച്ഛയുടെ കൂടെ പോകാനാണ് തീരുമാനമെങ്കിൽ ആയിക്കോ .. നിങ്ങൾക്കൊക്കെ അങ്ങോട്ട് പോയാൽ മതിയല്ലോ .. ഭൂമിയിൽ തനിച്ചാകുന്നവരുടെ ദുഃഖമറിയണ്ടല്ലോ .. ഇവിടെ വെച്ചിട്ടുണ്ട് ..ഞാൻ പോകുവാ .. കഴിക്കണം കേട്ടോ "' ഉണ്ണി ബിരിയാണി ബെഡിന്റെ സമീപമുള്ള ഡ്രസിങ് ടേബിളിൽ വെച്ചിട്ടു തിരികെ നടന്നു .

ഷേർളി ആ കിടപ്പ് തുടർന്നേയുള്ളൂ ...

ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ അവൾ വീടിന്റെ പുറകിൽ എന്തൊക്കെയോ ശബ്ദം കേട്ട് ജനാല വീണ്ടും തുറന്നു .

വീടിനു പുറകിൽ കാടുകയറി കിടക്കുന്ന അടുക്കളത്തോട്ടം വൃത്തിയാക്കുകയാണ് ഉണ്ണികൃഷ്‌ണൻ . ഷേർളി ജനാല അല്പം ചാരി ഇട്ടിട്ട് ആ വിടവിലൂടെ അവന്റെ പ്രവർത്തികൾ നോക്കി കിടന്നു . ഒരു കമ്പിൽ രണ്ടുമൂന്നു ചെറിയ കമ്പുകൾ വെച്ചുകെട്ടി ഉണങ്ങി വീണ ചുള്ളിക്കമ്പുകളും കരിയിലയുമൊക്കെ തൂത്തു മാറ്റുകയാണവൻ . വളരെ വേഗത്തിൽ അതെല്ലാം തൂത്തു മാറ്റി , ജനാലയുടെ അടുത്തേക്കവൻ വരുന്നത് കണ്ട ഷേർളി ജനാല അടച്ചതും ഉണ്ണി അത് വലിച്ചു തുറന്നു .

"' മമ്മാ ... തൂമ്പായെവിടെയാ ഇരിക്കുന്നെ ?'''

"' ഇവിടെങ്ങുമില്ല "' ഷേർളി കടുപ്പിച്ചു പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു .

"' അങ്ങനെ നുണപറയണ്ട ... ഇതെല്ലാം മമ്മ പിന്നെങ്ങനാ കൃഷി ചെയ്തേ ... എവിടെയാണെന്ന് പറ മമ്മാ "'

ഷേർളിയൊന്നും പറഞ്ഞില്ല . ഉണ്ണി വീടിന്റെ ചുറ്റിനും നടന്നു നോക്കിയെങ്കിലും തൂമ്പായൊന്നും കിട്ടിയില്ല . അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദം ഷേർളി കേട്ടു . ഒരു

💬 Comments

View all comments