Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
മണിക്കൂറോളം കഴിഞ്ഞപ്പോൾ ബൈക്കും പുറകെ ഒരോട്ടോയുടെ ശബ്ദവും അവൾ കേട്ടു . അൽപ്പസമയം കഴിഞ്ഞപ്പോൾ ഉണ്ണിയും വേറെ രണ്ടുപേരും കൂടി ഒരു കോഴിക്കൂട് കൊണ്ടുവന്ന് അടുക്കളത്തോട്ടത്തിൽ കൊണ്ടുവന്നു വെച്ചു . അതിന്റെ ഷീറ്റും മറ്റും മേഞ്ഞതിനു ശേഷം അവർ മടങ്ങിപ്പോയി . ഉണ്ണി മുന്നിലേക്ക് പോയിട്ട് തിരികെ വന്നു കാർഡ്ബോർഡ് ബോക്സ് തുറന്നു കോഴികളെ അതിൽ ഇട്ടിട്ട് , വെള്ളവും പിന്നെ ഒരു കൂട്ടിൽ നിന്ന് തീറ്റയും കൊടുത്തിട്ട് ജനാലയുടെ അടുത്തേക്ക് വന്നു .
അവൾ ജനാല അടക്കുന്നതിന് മുൻപേ അവൻ അതിനരികിലെത്തിയിരുന്നു
"'മമ്മാ ... ഇവിടെനിന്നു നോക്കിയാൽ കാണാം . മമ്മക്ക് ഒരു ടൈം പാസ്സുമാകും , നമ്മക്ക് മുട്ടേം കിട്ടും . തീറ്റ കിച്ചണിൽ ഒരു ബോക്സിൽ ഇട്ടു വെച്ചിട്ടുണ്ട് "'
"' ഞാനെങ്ങും നോക്കില്ല "' ഷേർളി തിരിഞ്ഞു കിടന്നു
"'ഭാഗ്യം ...മമ്മ ഒരു വാക്കെങ്കിലും മിണ്ടിയല്ലോ ...അഹ് .. നേരത്തെ മിണ്ടിയിട്ടുണ്ട് . തൂമ്പ ചോദിച്ചപ്പോൾ " ഇവിടെങ്ങുമില്ല " ആഹാരം കഴിക്കാൻ പറഞ്ഞപ്പോൾ " "'കൈയ്യീന്ന് വിടാടാ പട്ടീ "' കാപ്പി കുടിക്കാൻ പറഞ്ഞപ്പോൾ "'എനിക്ക് വേണ്ടാ "' മ്മ്മ്മ്മ്മ്മ്മ് ..... ഒരെണ്ണം കൂടെയുണ്ടല്ലോ ...ആഹ് ... ഇന്നലെ റൂമിൽ വന്നാഹാരം തന്നപ്പോൾ "'' "" ബാസ്റ്റഡ്.... ഗെറ്റൗട്ട്... ഗെറ്റൗട്ട്...""'''
ഉണ്ണി വിരലുകളിൽ എന്നി നോക്കുന്നത് ഷേർളി തല തിരിച്ചു നോക്കിയപ്പോൾ കണ്ടു . അവൾക്കെന്തോ പോലെ തോന്നി . എന്തിനോ കണ്ണുകൾ ഈറനണിഞ്ഞു .
"'' മമ്മയെന്താ കരയുവാണോ ?''' താനങ്ങോട്ടു തിരിയാതെ തന്നെ അവൻ ചോദിച്ചത് കേട്ടപ്പോൾ
💬 Comments
View all comments